KeralaLatest News

നടിയുടെ ഗൂഗിൾ പേയിൽ നിന്ന് നമ്പർ എടുത്ത് വാട്സാപ്പ് വഴി അശ്ലീല സന്ദേശം, കോഴിക്കോട് സ്വ​ദേശി അറസ്റ്റിൽ

കോഴിക്കോട്: നടി ജിപ്സ ബീഗത്തിന് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചയാൾ പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനാണ് അറസ്റ്റിലായത്. താരത്തിന്റെ പരാതിയെ തുടർന്ന് ഇൻഫോ പാർക്ക് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

താരത്തിന്റെ ഗൂഗിൾ പേയിൽ നിന്ന് നമ്പർ എടുത്താണ് ഇയാൾ വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ചത്. അതേസമയം പ്രതിയുടെ അറസ്റ്റിൽ പ്രതികരണവുമായി നടി രംഗത്തെത്തുകയും ചെയ്തു. അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കിയെന്ന് താരം പറയുന്നു.

ജിപ്സ ബീഗത്തിന്റെ വാക്കുകൾ:

”ചെറിയ ധൈര്യമൊന്നും പോരായിരുന്നു… കാരണം വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിൽ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കി…എല്ലാം തരണം ചെയ്തു… അതിന് എൻ്റെ Social Media കൂട്ടുകാരാണ് ധൈര്യം നൽകിയത്…

കമൻ്റിൽക്കൂടെ അവർ അവരുടെ പിന്തുണ അറിയിച്ചു… ഒരു പട തന്നെ.കൂടെ നിന്നു ധൈര്യം തന്നു.. ഞാൻ ഒറ്റയ്ക്കായിരുന്നില്ല. സത്യത്തിൽ അവരാണ് എനിക്ക് ധൈര്യം നൽകിയത്.. അവരില്ലായിരുന്നെങ്കിൽ ഞാൻ തളർന്നേനെ.ഒപ്പം മാധ്യമ സുഹൃത്തുക്കളും പിന്നെ പോലീസും. നിങ്ങളാണെൻ്റെ ധൈര്യം. നന്ദി”.

shortlink

Related Articles

Post Your Comments

Related Articles


Back to top button