Latest NewsNewsIndia

ടോസിലൂടെ ഇന്ത്യ നേടിയെടുത്ത ആഡംബര ബഗ്ഗി, ചരിത്രം ഇങ്ങനെ

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വൈസ്രോയി ഉപയോഗിച്ചിരുന്നതാണ് ബഗ്ഗി

ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനമായ ഇന്ന് ഡൽഹിയിലെ കർത്തവ്യപഥ് സന്ദർശിച്ച് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവും ഇമ്മാനുവൽ മാക്രോണും. കൊളോണിയൽ കാലഘട്ടത്തിലെ ഓർമ്മകൾ പുതുക്കുന്നതിനായി ആഡംബര ബഗ്ഗിയിലാണ് ഇരുവരും സഞ്ചരിച്ചത്. തുടർന്ന് കർത്തവ്യപഥിൽ എത്തിയ ഇരുവരും ഇന്ത്യൻ ജനതയെ അഭിവാദ്യം ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വൈസ്രോയി ഉപയോഗിച്ചിരുന്നതാണ് ബഗ്ഗി. സ്വർണം പൂശിയ റിമ്മുകൾ, ചുവന്ന വെൽവെറ്റ് ഇന്റീരിയറുകൾ, അശോകചക്രം എന്നിവയാണ് ബഗ്ഗിയുടെ പ്രധാന ആകർഷണം. ഇവ 6 കുതിരകളുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ കൊളോണിയൽ ഭരണം അവസാനിച്ചതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആഡംബര ബഗ്ഗിക്കായുള്ള തർക്കം മുറുകുകയായിരുന്നു. തുടർന്ന് ഒരു ഭാഗ്യ നാണയ ടോസിലൂടെയാണ് ഇവ ഇന്ത്യ നേടിയെടുത്തത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേണൽ താക്കൂർ ഗോവിന്ദ് സിംഗും, പാകിസ്താനെ പ്രതിനിധീകരിച്ച് സഹാബ്സാദ യാക്കൂബ് ഖാനും ടോസ് ഇട്ടു. ഇതിൽ കേണൽ സിംഗ് ഇന്ത്യക്ക് വേണ്ടി ടോസ് നേടി. തുടർന്നുള്ള വർഷങ്ങളിൽ രാഷ്ട്രപതി ഭവനിൽ നിന്ന് പാർലമെന്റിലേക്കുള്ള യാത്രയ്ക്കായി ബഗ്ഗി ഉപയോഗിക്കുകയായിരുന്നു. നിലവിൽ, വിവിധ സുരക്ഷാ ഭീഷണികൾ ഉള്ളതിനാൽ പരമ്പരാഗത ബഗ്ഗിക്ക് പകരം ബുള്ളറ്റ് പ്രൂഫ് കാറുകളാണ് ഉള്ളത്.

Also Read: പഴയ വാഹനം നൽകിയ ശേഷം പുതിയത് വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഈ സർക്കാർ തരും 50,000 രൂപ, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button