KeralaNews

പെന്‍ഷന്‍ ലഭിക്കാത്തതില്‍ മനംനൊന്ത് വയോധികന്‍ ആത്മഹത്യ ചെയ്ത സംഭവം, സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി

എറണാകുളം: പെന്‍ഷന്‍ ലഭിക്കാത്തതില്‍ മനംനൊന്ത് കോഴിക്കോട് സ്വദേശിയായ ദിവ്യാംഗന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കോടതി കേസെടുത്തത്. ഇത് സംബന്ധിച്ച് തുടര്‍നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി. ജസ്റ്റിസ് എന്‍ നഗരേഷാണ് വിഷയത്തില്‍ സ്വമേധയാ ഇടപെട്ടത്.

Read Also: മോട്ടോറോള ആരാധകർക്ക് സന്തോഷവാർത്ത! ഇന്ത്യൻ വിപണിയിൽ ഈ മോഡലിന് 10,000 രൂപ കിഴിവ്

കഴിഞ്ഞ ദിവസമാണ് പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ദിവ്യാംഗനായ ജോസഫ് (77) ആത്മഹത്യ ചെയ്തത്. അഞ്ച് മാസമായി ലഭിക്കാത്ത പെന്‍ഷന്‍ പണത്തിനായി കയറിയിറങ്ങി മടുത്തശേഷം ഗതികെട്ടാണ് ജോസഫ് ജീവനൊടുക്കിയത്. അയല്‍വാസികളാണ് ജോസഫിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്കും കിടപ്പു രോഗിയായ മകള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി മുതല്‍ എല്ലാവര്‍ക്കും ജോസഫ് പരാതി നല്‍കിയിരുന്നു. എന്നിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ജോസഫ് ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button