Latest NewsIndiaNews

റിപ്പബ്ലിക് ദിന പരേഡിൽ മലയാളിത്തിളക്കം, കേരളത്തിന്റെ അഭിമാനമായി 12 എൻഎസ്എസ് പെൺകുട്ടികൾ

'നാരീ ശക്തി- റാണി ലക്ഷ്മി ഭായി' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് എൻഎസ്എസ് വൊളന്റിയർമാർ കർത്തവ്യപഥിൽ പരേഡ് നടത്തുക

ന്യൂഡൽഹി: രാജ്യം 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് കടക്കുമ്പോൾ കേരളത്തിന് അഭിമാനമായി 12 പെൺകുട്ടികൾ. പെൺകരുത്തിന്റെ  നേർചിത്രമാകാനൊരുങ്ങുന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ 12 നാഷണൽ സർവീസ് സ്കീം വൊളന്റിയർമാരാണ് പങ്കെടുക്കുന്നത്. ‘നാരീ ശക്തി- റാണി ലക്ഷ്മി ഭായി’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് എൻഎസ്എസ് വൊളന്റിയർമാർ കർത്തവ്യപഥിൽ പരേഡ് നടത്തുക.

ഇക്കുറി നടക്കുന്ന പരേഡിൽ വിവിധ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ നിന്നായി 40 ലക്ഷം എൻഎസ്എസ് വൊളന്റിയർമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഇതിൽ 12 പേർ മലയാളികളാണ്. പാലാ അൽഫോൻസ കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ ഡോ.സിമിമോൾ സെബാസ്റ്റ്യനാണ് കേരള സംഘത്തെ നയിക്കുന്നത്.

Also Read: ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് വേൾഡ് ഗോൾഡ് കൗൺസിൽ

നന്ദിത പ്രദീപ് (ബസേലിയസ്‌ കോളേജ്, കോട്ടയം), എസ്.വൈഷ്ണവി (ഗവ. കോളേജ്, കോട്ടയം), ലിയോണ മരിയ ജോയ്സൺ (രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് കളമശേരി, എറണാകുളം), കാതറിൻ പോൾ (മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ്, അങ്കമാലി), ആൻസി സ്റ്റാൻസിലാസ് (സെന്റ് സേവ്യേഴ്‌സ് കോളേജ്, തുമ്പ), എസ്‌.വൈഷ്ണവി (ഗവ. കോളേജ് ഫോർ വിമൻ, വഴുതക്കാട്), മരിയ റോസ് തോമസ് (എസ്‌എൻ കോളേജ് ചേർത്തല), നിയത ആർ.ശങ്കർ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര, പഴയന്നൂർ), എസ്‌. ശ്രീലക്ഷ്മി (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ), അപർണ പ്രസാദ് (ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, കാലടി), കെ. വി. അമൃത കൃഷ്ണ (പ്രോവിഡൻസ് വിമൻസ് കോളേജ്, കോഴിക്കോട്), എ. മാളവിക (സെന്റ് മേരീസ്‌ കോളേജ് സുൽത്താൻ ബത്തേരി) തുടങ്ങിയവരാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന കേരളത്തിന്റെ പെൺകരുത്തുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button