KeralaLatest NewsNews

ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിന്റെ 13 വര്‍ഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാന്‍ എന്‍ഐഎ

കൊച്ചി: പ്രവാചക നിന്ദയും മതനിന്ദയും ആരോപിച്ച് അദ്ധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിന്റെ 13 വര്‍ഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാന്‍ എന്‍ഐഎ. സവാദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ഇയാളുടെ ബന്ധുക്കളെയും വിവാഹം നടന്ന പള്ളി ഭാരവാഹികളെയും ചോദ്യം ചെയ്യും.

Read Also: മൂന്നാം വരവിൽ ഗണേഷ് കുമാർ പഠിച്ച പാഠം!

കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ നാളെയാണ് സവാദിന്റെ ഭാര്യ, ഭാര്യാപിതാവ്, സവാദിന്റെ വിവാഹം നടത്തിക്കൊടുത്ത തിരുനാട്ടിലെ പള്ളിഭാരവാഹികള്‍ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 13 വര്‍ഷം അന്വേഷണ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് നടക്കാന്‍ സവാദിന് വലിയ തോതിലുള്ള സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

8 വര്‍ഷമാണ് കണ്ണൂരില്‍ മാത്രം സവാദ് ഒളിവില്‍ കഴിഞ്ഞിരുന്നത്. എസ്ഡിപിഐയുടെ സഹായത്തോടെയാണ് വളപട്ടണം, ഇരിട്ടി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ സവാദ് വാടകവീടുകള്‍ സംഘടിപ്പിച്ചിരുന്നത്. മട്ടന്നൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ കഴിയവെ ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button