Latest NewsIndiaNewsInternational

‘പ്രതികാരം ചെയ്യും’: രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ ഭീഷണി സന്ദേശവുമായി പാകിസ്ഥാൻ ഭീകരർ

ന്യൂഡൽഹി: ജനുവരി 22-ന് അയോധ്യയിൽ നടന്ന രാമക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തവരെ ലക്ഷ്യമിട്ട് ഭീഷണി സന്ദേശം. ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ സ്‌പോൺസേർഡ് ഭീകരർ ഭീഷണി മുഴക്കിയാതായി റിപ്പോർട്ട്. നിരവധി ഭീകര കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇന്ത്യൻ ഭീകരൻ ഫർഹത്തുള്ള ഗൗരിയും ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഓഫ്‌ഷൂട്ട് ദി റെസിസ്റ്റൻസ് ഫ്രണ്ടും (ടിആർഎഫ്) രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനെ പൈശാചികമാണെന്ന് വിശേഷിപ്പിച്ചു. പ്രാണ പ്രതിഷ്ഠ തങ്ങളെ പ്രതികാരം ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നാണ് ഭീഷണി.

ഭാരതീയ ജനതാ പാർട്ടിക്കും (ബിജെപി) അതിന്റെ സൈദ്ധാന്തിക രക്ഷിതാവായ രാഷ്ട്രീയ സ്വയംസേവക് സംഘത്തിനും (ആർഎസ്‌എസ്) എതിരെ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ട് ഗൗരി (60) ‘രാമമന്ദിർ: യുദ്ധപ്രഖ്യാപനം’ എന്ന പേരിൽ ഒരു വീഡിയോ പുറത്തിറക്കി. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാമജന്മഭൂമി ക്ഷേത്രത്തിൽ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നതിന്റെയും 2022ൽ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയ മുൻ ബിജെപി നേതാക്കളായ നൂപുർ ശർമയുടെയും നവീൻ കുമാർ ജിൻഡലിന്റെയും ചിത്രങ്ങളും വീഡിയോയിൽ ഉണ്ട്. മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. മുംബൈ, ഭട്കൽ, അസംഗഡ്, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ നിന്ന് ഭീകരപ്രവർത്തനങ്ങൾക്കുള്ള പിന്തുണ കുറയുന്നതിനെ കുറിച്ച് ഗൗരി വിലപിക്കുന്നത് പ്രചാരണ വീഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button