മുംബൈ: അയോധ്യയിലെ രാമക്ഷേത്ര ദർശനം നടത്തിയതിനു പിന്നാലെ 2.51 കോടി രൂപ സംഭാവനയായി നല്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കഴിഞ്ഞ ദിവസം രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ചടങ്ങിനെത്തിയപ്പോഴാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് അംബാനി സംഭാവന കൈമാറിയത്.
അംബാനി കുടുംബാംഗങ്ങളോടൊപ്പമാണ് രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുത്തത്. മുകേഷ് അംബാനിക്കൊപ്പം ഭാര്യ നീത അംബാനി മകള്‍ ഇഷ അംബാനി മരുമകൻ ആനന്ദ് പിരാമള്‍ മക്കളായ ആകാശ്, ആനന്ദ്, മരുമക്കളായ ശ്ലോക മേഹ്ത, രാധിക മെർച്ചന്റ് എന്നിവരുമുണ്ടായിരുന്നു.
ഭഗവാൻ രാമൻ ഇന്നെത്തുകയാണ് രാജ്യം മുഴുവൻ ഇന്ന് ദീപാവലിയാണെന്നായിരുന്നു ചടങ്ങിന് മുമ്ബ് മുകേഷ് അംബാനി പറഞ്ഞത്.
Post Your Comments