തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇത്തവണ സംസ്ഥാനത്ത് ആകെ 2,70,99,326 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,39,96,729 പേർ സ്ത്രീ വോട്ടർമാരും, 1,31,02,288 പേർ പുരുഷ വോട്ടർമാരുമാണ്. 5.75 ലക്ഷം കന്നി വോട്ടർമാരാണ് ഇക്കുറി ഉള്ളത്. 309 പേർ ഭിന്നലിംഗ വോട്ടർമാരും, 88,223 പേർ പ്രവാസി വോട്ടർമാരുമാണ്. അന്തിമ വോട്ടർപട്ടിക പുറത്തുവിട്ടതോടെ കേരളം ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് മുഖ്യാതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം.കൗൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
ഇത്തവണ 25,177 പോളിംഗ് സ്റ്റേഷനുകളാണ് കേരളത്തിൽ ഉള്ളത്. 32,79,172 വോട്ടർമാരുമായി മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. കൂടുതൽ സ്ത്രീ വോട്ടർമാർ ഉളള ജില്ലയും മലപ്പുറം തന്നെയാണ്. 16,38,971 സ്ത്രീ വോട്ടർമാരാണ് മലപ്പുറം ജില്ലയിൽ ഉള്ളത്. ഏറ്റവും കുറവ് വോട്ടർമാർ ഉള്ളത് വയനാട് ജില്ലയിലാണ്. 6,21,880 വോട്ടർമാരാണ് വയനാട് ജില്ലയിൽ ഉള്ളത്. അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് തിരഞ്ഞെടുപ്പിനു മുൻപ് വരെ അപേക്ഷ സമർപ്പിക്കാനുള്ള അവസരമുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ നിന്നും അന്തിമ വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Post Your Comments