KeralaLatest NewsNews

ഒപ്പമുണ്ടായിരുന്ന മകൻ തൊട്ടടുത്ത് മരിച്ച് കിടക്കുന്നതറിഞ്ഞില്ല; അച്ഛനും അമ്മയും അന്വേഷിച്ചുനടന്നത് നാലുമണിക്കൂർ

തിരുവനന്തപുരം: ഒപ്പമുണ്ടായിരുന്ന മകൻ കൺമുന്നിൽനിന്നു കുറച്ചകലെ അപകടത്തിൽപ്പെട്ടതറിയാതെ അച്ഛനും അമ്മയും അന്വേഷിച്ചുനടന്നത് നാലുമണിക്കൂറോളം. കിഴക്കേക്കോട്ടയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പാപ്പനംകോട് സത്യൻനഗർ കൊല്ലംകോണം മിസ്‌ഫയിൽ ബിനുവിന്റെയും വനജയുടെയും മകൻ അഭിജിത്ത് (26) ആണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ ദാരുണമായി മരിച്ചത്. അപകട വിവരം ഒന്നും അറിയാതെ, അഭിജിത്തിന്റെ അച്ഛനും അമ്മയുമാണ് അർധരാത്രിവരെ മകനെ തിരക്കിനടന്നത്.

ഞായറാഴ്ച വൈകുന്നേരം ബിനുവും കുടുംബവും തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റ് കണ്ട് കാറിൽ മടങ്ങിവരുന്ന വഴിയിൽ കിഴക്കേക്കോട്ടയിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ കയറി. റസ്റ്ററന്റിൽ തിരക്കായതിനാൽ ഭക്ഷണം കഴിക്കാതെ അവിടെ നിന്നിറങ്ങി കാർ നിർത്തിയിട്ട സ്ഥലത്തേക്ക് ബിനുവും ഭാര്യയും പിന്നാലെ അഭിജിത്തും നടന്നു. ബിനുവും വനജയും കാറിന്റെ അടുത്തെത്തിയിട്ടും അഭിജിത്തിനെ കാണാത്തതിനാൽ ഇവർ പരിഭ്രാന്തരായി തിരക്കാൻ തുടങ്ങി. മകനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ, ഇവർ പോലീസിൽ പരാതിയും നൽകി.

അപ്പോഴും സമീപത്തുനടന്ന അപകടം ബിനു അറിഞ്ഞിരുന്നില്ല. വിളിച്ചിട്ട് കിട്ടിയതും ഇതും. ഒടുവിൽ 12 മണിയോടെ ഇവർ തിരിച്ച് വീട്ടിലേക്ക് പോയി. മകൻ ഏതെങ്കിലും സുഹൃത്തിന്റെ അടുത്തേക്ക് എന്തെങ്കിലും അത്യാവശ്യത്തിന് പോയതാകുമെന്ന് കരുതി ഇവർ ആശ്വസിച്ചു. പഴവങ്ങാടി ക്ഷേത്രത്തിനു സമീപമുള്ള നോർത്ത് ബസ് സ്റ്റോപ്പിലേക്ക് സിഗ്നൽ തെറ്റിച്ച് യു ടേൺ എടുത്ത സ്വകാര്യ ബസിടിച്ച് മരിച്ചത് അഭിജിത്ത് ആണെന്ന് തിരിച്ചറിഞ്ഞ പോലീസ് തിങ്കളാഴ്ച രാവിലെ അച്ഛനെയും അമ്മയെയും വിവരം വിളിച്ചറിയിച്ചു. അപകടമുണ്ടായയുടൻ ബസിൽനിന്നിറങ്ങി ഓടിയ ഡ്രൈവർ സന്തോഷിനെ പിന്നീട് ഫോർട്ട് പോലീസ് അറസ്റ്റുചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button