കാബൂൾ: അഫ്ഗാനിസ്ഥാൻ മലനിരകളിൽ റഷ്യൻ വിമാനം തകർന്നുവീണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റഷ്യ. വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റ് അടക്കം 4 പേർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് റഷ്യ അറിയിച്ചു. അതേസമയം, വിമാനത്തിൽ നിന്ന് 2 പേർ കാണാതായിട്ടുണ്ടെന്നാണ് സൂചന. എന്നാൽ, ഇവരുടെ മരണം സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ റഷ്യ നടത്തിയിട്ടില്ല.
വിദൂര വടക്കൻ പ്രദേശമായ ബദാഖ്ഷൻ പ്രവിശ്യയിലെ സെബാക്ക് ജില്ലയിൽ ടോപ്പ്ഖാന പർവതമേഖലയിൽ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 7:30 യോടെയാണ് റഷ്യൻ വിമാനം തകർന്നുവീണത്. പ്രവിശ്യയുടെ തലസ്ഥാനമായ ഫൈസാബാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള ജനസാന്ദ്രത കുറഞ്ഞ അപകട മേഖലയിലേക്ക് മണിക്കൂറുകൾ ശ്രമത്തിനൊടുവിൽ ഇന്നലെയാണ് രക്ഷാപ്രവർത്തകർ എത്തിയത്. വിമാനം തകർന്നുവീണതിന് പിന്നാലെ നിരവധി തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇന്ത്യൻ വിമാനം തകർന്നുവെന്ന രീതിയിലാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. ഇതോടെ, സംഭവത്തിന് പിന്നിലെ നിജസ്ഥിതി വ്യക്തമാക്കി ഡിജിസിഎ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു.
Also Read: അയോധ്യാപുരിയിലേക്ക് ശ്രീരാമൻ എഴുന്നള്ളുന്ന സുദിനം: നീലകണ്ഠ പക്ഷികളെ കാണാൻ ഭക്തരുടെ വൻ തിരക്ക്
Post Your Comments