ഭോപ്പാല്‍: ഹിന്ദു വിവാഹം സാധുതയാകണമെങ്കിൽ സപ്തപദി ചടങ്ങ് പൂര്‍ത്തിയാക്കണമെന്നു മധ്യപ്രദേശ് ഹൈക്കോടതി. യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു എന്ന കേസില്‍ തങ്ങള്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 4 ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ അഭിപ്രായം. യുവതിയെ വിവാഹം കഴിച്ചുവെന്ന് കാണിച്ചുകൊണ്ട് ഹര്‍ജിക്കാര്‍ രേഖകള്‍ സമര്‍പ്പിച്ചെങ്കിലും കോടതി ഹര്‍ജി തള്ളി.
read also: കൊഴുപ്പ് അപകടകാരിയോ? ആരോഗ്യകരമായ കൊഴുപ്പ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
യുവതിയെ വിവാഹം കഴിക്കുന്നതിന്റെ ഭാഗമായി മാലയിടുകയും സിന്ദൂരം ചാര്‍ത്തുകയും ചെയ്തുവെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. ഹൈക്കോടതി വളപ്പിലെത്തിച്ച് വിവാഹം കഴിക്കുന്നതായ രേഖകളില്‍ ഒപ്പിടാന്‍ യുവതിയെ നിര്‍ബന്ധിച്ചതായി പ്രോസിക്യൂഷനും വാദിച്ചു.
ഹിന്ദു വിവാഹ നിയമപ്രകാരം മാലയിട്ടാല്‍ വിവാഹമായി കണക്കാക്കില്ലെന്നും സപ്തപദി (വധൂവരന്‍മാര്‍ അഗ്നിക്ക് ചുറ്റും വലംവെക്കുന്ന ചടങ്ങ്) നടന്നാല്‍ മാത്രമേ വിവാഹമായി കണക്കാക്കാന്‍ കഴിയൂ എന്നുമാണ് കോടതി പറഞ്ഞത്. അതുകൊണ്ടു തന്നെ ഇരുവരേയും ദമ്പതികളായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ചില രേഖകളില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പിട്ടതാണെന്നും ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments