Latest NewsKeralaNews

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍ ഇ.ഡി നടത്തുന്ന അന്വേഷണത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍ ഇ.ഡി നടത്തുന്ന അന്വേഷണത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സികള്‍ ഇവിടെ ഇടപെടുന്നു. ഒരു സ്ഥാപനത്തില്‍ ക്രമക്കേട് നടന്നു. അവിടെ കേന്ദ്ര ഏജന്‍സി എത്തി. പക്ഷെ പ്രധാന കുറ്റാരോപിതനെ തന്നെ അവര്‍ മാപ്പുസാക്ഷിയാക്കി. രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കണം. അതിന് വേണ്ടിയാണ് പ്രധാന പ്രതിയെ മാപ്പു സാക്ഷിയാക്കിയത്’, അദ്ദേഹം പറഞ്ഞു.

Read Also: അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു, വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ഡിജിസിഎ

‘സ്വര്‍ണ കള്ളകടത്ത് നടന്നപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. പിന്നെ നടന്നതൊന്നും പറയുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ട്. പക്ഷെ സര്‍ക്കാര്‍ കാര്യത്തില്‍ അങ്ങനെയുണ്ടാകാന്‍ പാടില്ല. കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു. പക്ഷെ കര്‍ശനമായ നടപടി എടുത്തു. 2011ല്‍ നടന്ന ക്രമക്കേട് അടുത്തിടെയാണ് കണ്ടെത്തിയത്. സഹകരണവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഒന്നും അറിയാതെ ഇത് നടക്കില്ല. അതുകൊണ്ടാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. ഒരു ജീവനക്കാരും അനര്‍ഹമായി വായ്പയെടുക്കരുത്. ബോര്‍ഡ് അംഗങ്ങളോ ബന്ധുക്കളോ വായ്പയെടുത്തിട്ടുണ്ടോയെന്ന് ജനറല്‍ ബോഡി പരിശോധിക്കണം. ഓഡിറ്റ് നടത്തി കുറ്റക്കാരായവരെ കണ്ടെത്തിയാല്‍ പൊലീസിന് കൈമാറും’, മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button