വിചിത്രമായ ഉത്തരവുകൾ കൊണ്ട് ശ്രദ്ധേയമാണ് ഉത്തര കൊറിയ. അത്തരത്തിൽ ഒരു നടപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. സൗത്ത് കൊറിയന്‍ ഡ്രാമ കണ്ടതിന് ഉത്തര കൊറിയ രണ്ട് കുട്ടികള്‍ക്ക് 12 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള കെ ഡ്രാമകള്‍ക്ക് ഉത്തരകൊറിയയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 16 വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് ഉത്തര കൊറിയയില്‍ ശിക്ഷ വിധിച്ചത്.
സൗത്ത് ആന്‍ഡ് നോര്‍ത്ത് ഡെവലപ്മെന്റ് (സാന്‍ഡ്) ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്യോങ്യാങ്ങിലെ 16 വയസുള്ള രണ്ട് കുട്ടികള്‍ ദക്ഷിണ കൊറിയന്‍ സിനിമകളും മ്യൂസിക് വീഡിയോകളും കണ്ടതിന് ശിക്ഷിക്കപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന കുട്ടികളെ വിചാരണ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതുപോലുള്ള ദൃശ്യങ്ങൾ അപൂർവമാണ്. കാരണം രാജ്യത്തെ ഫോട്ടോകളും വീഡിയോകളും മറ്റ് ജീവിത തെളിവുകളും പുറംലോകത്തിന് ചോർത്തുന്നത് ഉത്തര കൊറിയ വിലക്കുന്നു.
ഇത്തരം സംഭവങ്ങളിൽ അധികാരികൾ കൂടുതൽ ശക്തമായി ഇടപെടുന്നുണ്ടെന്നാണ് സൂചന. അതേസമയം മാസ്‌ക് ധരിച്ച് നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ കോവിഡ് കാലത്തേതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മാസത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ ദക്ഷിണ കൊറിയന്‍ മ്യൂസിക് വീഡിയോകളും ഡ്രാമകളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.
Post Your Comments