Latest NewsKeralaNewsIndiaCrime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: സ്വകാര്യ സ്കൂള്‍ പ്രിൻസിപ്പാള്‍ അറസ്റ്റില്‍

ആറ്, ഏഴ് ക്ലാസുകളിലെ പെണ്‍കുട്ടികളെ ജനുവരി 16ന് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി

ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ സ്കൂള്‍ പരിസരത്തുവെച്ച്‌ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ സ്കൂള്‍ പ്രിൻസിപ്പാള്‍ അറസ്റ്റില്‍. ഒഡീഷയിലെ കെന്ദ്രപാറ ജില്ലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിന്റെ പ്രിൻസിപ്പാള്‍ പ്രദീപ് പ്രധാൻ (45) ആണ് പിടിയിലായത്. ആറ്, ഏഴ് ക്ലാസുകളിലെ പെണ്‍കുട്ടികളെ ജനുവരി 16ന് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി.

read also: ‘ശ്രീരാമനോട് ആദരവ്, ബാബരി പള്ളിയുടെ തകർച്ചയുടെ വേദനയില്‍ കഴിയുന്നവർ അല്ല മുസ്ലിങ്ങള്‍’: സാദിഖലി ശിഹാബ്‌ തങ്ങള്‍

സംഭവത്തിനു ശേഷം കുട്ടികള്‍ സ്കൂളില്‍ പോകാൻ വിസമ്മതിച്ചതിനെ തുടർന്നു രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. രാവിലെ 6.30 മുതല്‍ 11 വരെയാണ് സ്കൂള്‍ പ്രവൃത്തിസമയം. കുറച്ചു കുട്ടികള്‍ ട്യൂഷനുവേണ്ടി ഇതിനു ശേഷവും സ്കൂളില്‍ തുടരാറുണ്ട്. ഈ സമയത്താണു പ്രധാനാധ്യാപകൻ കുട്ടികളെ പീഡിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button