രാജ്യം 75-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ന് ഇന്ത്യ ആഗോള ശക്തിയായി മാറി. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് പല മേഖലയിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. തദ്ദേശീയമായുള്ള സാങ്കേതികതയിലൂടെയാണ് പല നേട്ടങ്ങളും ഇന്ത്യ സ്വന്തമാക്കിയത്. അത്തരം ചില നേട്ടങ്ങള്‍ ഇന്ത്യയെ ആഗോള ശക്തികളിലൊന്നായി മാറ്റുകയും ചെയ്തു.
ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ, ഭക്ഷ്യ നിര്‍മാണം തുടങ്ങിയ മേഖലകളിലായി പരന്ന് കിടക്കുന്നതാണ് ഇന്ത്യയുടെ വികസന നേട്ടങ്ങള്‍. അത്തരത്തില്‍ അഞ്ച് നേട്ടങ്ങള്‍ സ്വാതന്ത്ര്യത്തിന് ശേഷം നമ്മള്‍ സ്വന്തമാക്കിയത് എടുത്ത് പറയേണ്ടതുണ്ട്.
ഹരിത വിപ്ലവം: ഭക്ഷ്യോല്‍പ്പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തത നേടാന്‍ ഇന്ത്യയെ സഹായിച്ചു. ഇതുമൂലം ഇന്ത്യ ആഗോള ഭക്ഷ്യ ശ്യംഖലയെ തന്നെ ഇന്ത്യക്ക് ബന്ധിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഹരിത വിപ്ലവത്തിലൂടെ വ്യത്യസ്തമായ പല വിത്തുകളും വിളകളുമെല്ലാം ഇന്ത്യക്ക് വികസിപ്പിച്ചെടുക്കാന്‍ സാധിച്ചു. അതുപോലെ വളങ്ങളുടെയും മറ്റ് രാസ ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം അതുപോലെ ഇന്ത്യക്ക് ആഗോള തലത്തില്‍ തന്നെ വലിയ പേരുണ്ടാക്കി കൊടുത്തതാണ്.
ധവള വിപ്ലവം അഥവാ ഓപ്പറേഷന്‍ ഫ്ളഡ്:
1970 ജനുവരി പതിമൂന്നിനാണ് ഓപ്പറേഷന്‍ ഫ്ളഡ് ആരംഭിക്കുന്നത്. ലോകത്തെ തന്നെ ക്ഷീര വികസന പദ്ധതിയായിരുന്നു ഇത്. ഇന്ത്യയിലെ ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് ഈ പദ്ധതിയാണ്. പാല്‍ ഉല്‍പ്പാദനത്തിന് ഇന്ത്യ സ്വയം പര്യാപ്ത നേടി. ധവള വിപ്ലവം എന്നത് രാജ്യത്തെ വമ്പന്‍ ഗ്രാമീണ വികസന പദ്ധതികളിലൊന്നാണ്.
ആണവ പദ്ധതി:
രാജസ്ഥാനിലെ പൊഖ്രാനില്‍ ഇന്ത്യ ആദ്യത്തെ അണുബോംബ് പരീക്ഷിച്ചു. 1974 മെയ് 18നായിരുന്നു ഇത്. ബുദ്ധന്‍ ചിരിക്കുന്നു എന്ന പേരില്‍ ഈ ഓപ്പറേഷന്‍ അറിയപ്പെട്ടു. യുഎന്നിന്റെ അഞ്ച് സ്ഥിരാംഗങ്ങളല്ലാതെ ആണവ പരീക്ഷണം നടത്തുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു. 1998 മെയ് 11, 13, തിയതികള്‍ ഇന്ത്യ വീണ്ടും അഞ്ച് ആണവ പരീക്ഷണങ്ങള്‍ കൂടി നടത്തി. പൊഖ്രാന്‍ 2 എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
ആയുര്‍ദൈര്‍ഘ്യ പുരോഗതി:
ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യത്തിലും ഈ 75 വര്‍ഷത്തിനിടെ പുരോഗതിയുണ്ടായി. 1947ല്‍ ശരാശരി ഇന്ത്യക്കാരുടെ ആയുര്‍ ദൈര്‍ഘ്യം 32 വയസ്സായിരുന്നു. 2022ല്‍ ഇത് 70 വയസ്സായി ഉയര്‍ന്നിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഇന്ത്യയുടെ നേട്ടത്തെ പ്രശംസിച്ചിരുന്നു. ഇന്ത്യ ജനങ്ങളുടെ ആരോഗ്യത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിച്ചതായും സംഘടന പറഞ്ഞിരുന്നു.
ഐഎസ്ആര്‍ഒ രൂപീകരണം:
ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി 1969ലാണ് ഐഎസ്ആര്‍ഒ രൂപീകരിക്കുന്നത്. വിക്രം സാരാഭായിയാണ് സ്പേസ് ടെക്നോളജിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നത്്. അത് രാജ്യത്തിന്റെ വികസനമാണെന്നും ബോധ്യപ്പെടുത്തി. 1975ല്‍ തദ്ദേശീയമായി നിര്‍മിച്ച ആര്യഭട്ട എന്ന ഉപഗ്രഹം സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ചു. ഈ ഉപഗ്രഹം ഡിസൈന്‍ ചെയ്തതും നിര്‍മിച്ചതും ഇന്ത്യയിലാണ്.
Post Your Comments