KeralaLatest NewsNews

സംസ്ഥാനത്ത് പങ്കാളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കൂടുന്നു, എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

കൊല നടത്തിയത് കയര്‍ കഴുത്തില്‍ മുറുക്കി

കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. അങ്കമാലി പാറക്കടവിലാണ് സംഭവം. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ബാലന്‍ ഒളിവിലാണ്. ഇയാളുടെ സൈക്കിള്‍ മൂഴിക്കുളം ജംങ്ഷനില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പൊലീസ് ബാലനായി അന്വേഷണം ആരംഭിച്ചു.

Read Also: പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കുന്നതിന് രജനികാന്ത് അയോധ്യയിലെത്തി

ഇന്നലെ ആലപ്പുഴയിലും സമാനമായ സംഭവം നടന്നിരുന്നു. കായംകുളത്ത് ബിജെപി പ്രാദേശിക നേതാവിനെയും ഭാര്യയെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കായംകുളം മണ്ഡലം സെക്രട്ടറി പി.കെ സജിയും ഭാര്യ ബിനു സജിയുമാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഭാര്യ ബിനുവിന്റെ മൃതദേഹം കഴുത്ത് അറുത്ത നിലയിലാണ്. ബിനു സ്‌കൂള്‍ ടീച്ചറാണ്. സംഭവത്തില്‍ ദുരൂഹത നീങ്ങാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ് പൊലീസ്. ദമ്പതികള്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button