Latest NewsNewsIndiaEntertainmentKollywood

രശ്മികയുമായുള്ള വിവാഹ നിശ്ചയം ഉടൻ ? പ്രതികരണവുമായി വിജയ് ദേവരക്കൊണ്ട

എന്റെ വിവാഹ വിശേഷങ്ങള്‍ അറിയാൻ അവർ എന്റെ പിന്നാലെ തന്നെയുണ്ട്

തെന്നിന്ത്യൻ സിനിമയില്‍ ഏറെ ആരാധകരുള്ള താര ജോഡികളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്ത സജീവമാണ്. അടുത്തിടെ ഇരുവരുടെയും വിവാഹ നിശ്ചയം ഉടൻ ഉണ്ടാകുമെന്ന തരത്തില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു.

ഫെബ്രുവരി രണ്ടാം വാരം വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ നിശ്ചയം ഉണ്ടാകുമെന്ന തരത്തിലായിരുന്നു തെലുങ്ക് മാദ്ധ്യമങ്ങളിൽ വന്ന വാർത്ത. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

read also: അയോധ്യ രാമക്ഷേത്രം: ഉദ്ഘാടനത്തിന് ഇനി ദിവസങ്ങൾ മാത്രം, വരും മാസങ്ങളിൽ സൃഷ്ടിക്കപ്പെടുക വമ്പൻ തൊഴിലവസരങ്ങൾ

‘ഫെബ്രുവരിയില്‍ എന്റെ വിവാഹ നിശ്ചയം നടക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ തീർത്തും വ്യാജമാണ്. എല്ലാ വർഷവും എന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തില്‍ മാദ്ധ്യമങ്ങളില്‍ വാർത്തകള്‍ ഉണ്ടാകാറുണ്ട്. എന്റെ വിവാഹ വിശേഷങ്ങള്‍ അറിയാൻ അവർ എന്റെ പിന്നാലെ തന്നെയുണ്ട്’- വിജയ് ദേവരക്കൊണ്ട പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button