വ്യോമയാന വിപണിയിൽ ചടുല നീക്കവുമായി ആകാശ എയർ, പുതിയ വിമാനങ്ങൾക്കുള്ള ഓർഡറുകൾ നൽകി

2022-ലാണ് ആകാശ എയർ വ്യോമയാന വിപണിയിലേക്ക് കടന്നുവന്നത്

വ്യോമയാന വിപണിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എയർലൈനായ ആകാശ എയർ. ഇത്തവണ വമ്പൻ ഓർഡറുകളാണ് ആകാശ എയർ നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് 150 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകിയത്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്കായി ഈ വിമാനം ഉപയോഗിക്കുന്നതാണ്. ഈ ദശാബ്ദം അവസാനിക്കുന്നതോടെ ലോകത്തെ ഏറ്റവും മികച്ച 30 എയർലൈനുകളുടെ പട്ടികയിൽ ഇടം നേടാനാണ് ആകാശ എയറിന്റെ ലക്ഷ്യം.

2022-ലാണ് ആകാശ എയർ വ്യോമയാന വിപണിയിലേക്ക് കടന്നുവന്നത്. അന്ന് വെറും 2 വിമാനങ്ങൾ മാത്രം ഉപയോഗിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ, കമ്പനിക്ക് 22 എണ്ണം വരുന്ന 737 മാക്സ് ജെറ്റുകൾ ഉണ്ട്. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത, പോർട്ട് ബ്ലെയർ, അയോധ്യ എന്നീ 18 ഓളം നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആകാശ എയർ സർവീസ് നടത്തുന്നത്. ഒന്നര വർഷം കൊണ്ട് ആഭ്യന്തര വ്യോമയാന രംഗത്ത് 4 ശതമാനം വിപണി വിഹിതം നേടാൻ ആകാശ എയറിന് സാധിച്ചിട്ടുണ്ട്.

Also Read: ‘ഞാന്‍ മനസില്‍ കണ്ട അതേ രൂപം’ : രാംലല്ല വിഗ്രഹത്തെക്കുറിച്ച് നടി കങ്കണ

Share
Leave a Comment