രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: അതിഥികളുടെ പട്ടികയില്‍ ബോളിവുഡ് താരങ്ങളും വ്യവസായികളും

അയോധ്യ:  ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി 506 അതിഥികളുടെ പട്ടിക പുറത്തുവിട്ടു. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, ശങ്കര്‍ മഹാദേവന്‍, ഹേമ മാലിനി, സുമിത്ര മഹാജന്‍, മുകേഷ് അംബാനി, വിരാട് കോഹ്ലി, രാഹുല്‍ ദ്രാവിഡ്, വിശ്വനാഥന്‍ ആനന്ദ്, ഗൗതം അദാനി, അനുപം ഖേര്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, രജത് ശര്‍മ, പി ടി ഉഷ, കര്‍ണം മല്ലേശ്വരി, ആനന്ദ് മഹീന്ദ്ര, രഞ്ജന്‍ ഗൊഗോയ്, മഹേഷ് ജഠ്മലാനി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ജഗ്ഗി വാസുദേവ്, സൈന നെഹ്വാള്‍, രോഹിത് ശര്‍മ്മ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

Read Also: മോദിക്ക് മുന്നില്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി, മകള്‍ വീണയ്ക്ക് വേണ്ടി തൃശൂര്‍ സിപിഎം കുരുതി കൊടുക്കും

ചടങ്ങുകള്‍ക്ക് മുമ്പായി വേദയില്‍ ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെ പ്രതീകപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന പരമ്പരാഗത ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇന്ത്യയിലുടനീളമുള്ള ക്ലാസിക്കല്‍ സംഗീതജ്ഞര്‍ പരിപാടി അവതരിപ്പിക്കും.

അതേസമയം, അയോധ്യയിലെ രാമക്ഷേത്രത്തിനുള്ളില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് കൃഷ്ണശിലയില്‍ കൊത്തിയെടുത്തിരിക്കുന്നത്. അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശില്‍പി അരുണ്‍ യോഗിരാജ് ആണ് വിഗ്രഹം നിര്‍മിച്ചത്. ഇന്നലെയാണ് ക്ഷേത്രത്തിനുള്ളില്‍ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്.

Share
Leave a Comment