Latest NewsNewsIndia

അയോധ്യയിൽ കനത്ത പരിശോധനയുമായി തീവ്രവാദ വിരുദ്ധ സ്ക്വാഡ്, 3 പേർ കസ്റ്റഡിയിൽ

നഗരത്തിലുടനീളമുള്ള വിവിധ പ്രവർത്തനങ്ങൾ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിരീക്ഷിക്കുന്നതാണ്

അയോധ്യ: പ്രാണപ്രതിഷ്ഠ ദിനത്തിന് മുന്നോടിയായി അയോധ്യ നഗരത്തിൽ കർശന പരിശോധനയുമായി തീവ്രവാദ വിരുദ്ധ സ്ക്വാഡ്. സുരക്ഷാ പരിശോധനയിൽ 3 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നും പോലീസ് ആസ്ഥാനത്ത് നിന്നും ലഭിച്ച നിർദ്ദേശപ്രകാരമാണ് അയോധ്യയിൽ പരിശോധന കർശനമാക്കിയിട്ടുള്ളത്.

നഗരത്തിലുടനീളമുള്ള വിവിധ പ്രവർത്തനങ്ങൾ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിരീക്ഷിക്കുന്നതാണ്. ഇതിനായി ഡ്രോണുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ആന്റി-മൈൻ ഡ്രോണുകളുടെ നിരീക്ഷണവും ഉണ്ടായിരിക്കുന്നതാണ്. അയോധ്യയിൽ പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ വിന്യസിച്ചത്. ലതാ മങ്കേഷ്കർ ചൗക്കിലാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ വിന്യസിച്ചിട്ടുള്ളത്. ജനുവരി 22നാണ് ഭാരതം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക.

Also Read: അയോധ്യയിലെ താത്കാലിക രാമക്ഷേത്ര ദര്‍ശനം ഇന്ന് അവസാനിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button