Latest NewsIndiaNews

ബോയിംഗ് സുകന്യ പ്രോഗ്രാം: വ്യോമയാന മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ

നൈപുണ്യ പഠനവും, പരിശീലനവും ഉൾപ്പെടുന്നതാണ് ബോയിംഗ് സുകന്യ പ്രോഗ്രാം

ബംഗളൂരു: വ്യോമയാന മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് പ്രോത്സാഹനം നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ‘ബോയിംഗ് സുകന്യ പ്രോഗ്രാമിനാണ്’ കേന്ദ്രം തുടക്കം കുറിക്കുന്നത്. നൈപുണ്യ പഠനവും, പരിശീലനവും ഉൾപ്പെടുന്നതാണ് പദ്ധതി. ഇതിലൂടെ വ്യോമയാന മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് തുടങ്ങിയ മേഖലകളിൽ പഠനങ്ങൾ നടത്താനുള്ള പരിശീലനവും പ്രോഗ്രാമിന്റെ ഭാഗമായി നൽകുന്നതാണ്.

കൂടുതൽ പെൺകുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 150 ഓളം ലാബുകളും സജ്ജീകരിക്കുന്നതാണ്. അതേസമയം, പൈലറ്റാകാൻ പരിശീലിക്കുന്ന പെൺകുട്ടികൾക്ക്
സ്കോളർഷിപ്പുകളും മറ്റ് സഹായങ്ങളും പദ്ധതി മുഖാന്തരം നൽകും. ദേവനഹള്ളിയിലെ ബോയിംഗിന്റെ പുതിയ ക്യാമ്പസായ ബോയിംഗ് ഇന്ത്യ എൻജിനീയറിംഗ് ആൻഡ് ടെക്നോളജി സെന്ററിന്റെ (ബിഐഇടിസി) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവഹിക്കും. ആഗോളതലത്തിൽ എയ്റോ സ്പേസ്, പ്രതിരോധ വ്യവസായം എന്നിവയുടെ കുതിപ്പിന് ബിഐഇടിസി വഴിയൊരുക്കുന്നതാണ്.

Also Read: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: അതിഥികളുടെ പട്ടികയില്‍ ബോളിവുഡ് താരങ്ങളും വ്യവസായികളും

shortlink

Related Articles

Post Your Comments

Related Articles


Back to top button