ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നിന്ന് അയോഗ്യയാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. ഇതിനെതിരെ മഹുവ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റാണ് വസതി ഒഴിയണം എന്ന് കാണിച്ച് നോട്ടീസ് നല്‍കിയത്.
Read Also: മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: കേരളത്തിനെതിരെ തമിഴ്നാട് വീണ്ടും സുപ്രീം കോടതിയിൽ
ചൊവ്വാഴ്ചയാണ് അയോഗ്യതയെ തുടര്‍ന്ന് വസതി ഒഴിയാണമെന്ന് ചൂണ്ടിക്കാട്ടി മഹുവയ്ക്ക് നോട്ടീസ് ലഭിച്ചത്. വ്യാഴാഴ്ചയാണ് വിഷയത്തില്‍ മഹുവ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റീസ് ഗിരിഷ് കത്പാലിയയാണ് ഹര്‍ജി പരിഗണിച്ചത്.
ഡിസംബര്‍ എട്ടിനാണ് മഹുവയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യയാക്കിയ തീരുമാനം വന്നത്. ദര്‍ശന്‍ ഹിരാനന്ദാനിക്കായി സഭാ ചട്ടങ്ങള്‍ ലംഘിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനായി ഇയാളുടെ പക്കല്‍ നിന്ന് ഉപഹാരങ്ങളും കൈപ്പറ്റി എന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മഹുവയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യയാക്കിയത്.
Post Your Comments