ലക്നൗ: തീർത്ഥാടകരെ വരവേൽക്കാനൊരുങ്ങി അയോധ്യ ശ്രീരാമ ക്ഷേത്രം. ജനുവരി 22നാണ് തീർത്ഥാടകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ്. പ്രൗഢ ഗംഭീരമായി നടക്കുന്ന ഈ ചടങ്ങിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് പങ്കെടുക്കുക. ക്ഷേത്രദർശനം നടത്തുന്ന ഭക്തർക്ക് ആരതികളിൽ നേരിട്ട് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കു ശേഷം ജനുവരി 23-ന് ക്ഷേത്രം തുറക്കുമ്പോൾ ഭക്തർക്കായുള്ള പ്രധാന ആരതികൾ എന്തൊക്കെയാണെന്നും, ആരതി പാസുകൾ എങ്ങനെ ബുക്ക് ചെയ്യണമെന്നും പരിചയപ്പെടാം.
ദിവസവും മൂന്ന് ആരതികളാണ് ക്ഷേത്രത്തിൽ നടത്തുക. രാവിലെ 6:30ന് ശൃംഗാർ ആരതി നടത്തുന്നതാണ്. ഉച്ചയ്ക്ക് 12:00 മണിയോടെ ഭോഗ് ആരതിയും നടത്തും. രാത്രി 7:30 ഓടെ സന്ധ്യ ആരതിയും ഉണ്ടാകും. മുൻകൂട്ടി പാസ് ബുക്ക് ചെയ്തവർക്ക് മാത്രമാണ് ആരതിയിൽ പങ്കെടുക്കാൻ കഴിയുക.
ആരതിക്കുളള പാസ് ബുക്ക് ചെയ്യുന്ന വിധം
- ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ srjbtkshetra.org സന്ദർശിക്കുക.
- ഇതിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തിയ ശേഷം ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- അടുത്തതായി തുറന്നുവരുന്ന ഹോം പേജിൽ ആരതി സെക്ഷൻ തിരഞ്ഞെടുക്കുക.
- ഇഷ്ടമുള്ള തീയതി, ആരതി എന്നിവ തിരഞ്ഞെടുക്കുക.
- പിന്നീട് വരുന്ന സെക്ഷനിൽ പേര്, മേൽവിലാസം, ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ ചേർത്ത് രജിസ്റ്റർ ചെയ്യുക.
- ക്ഷേത്രദർശനത്തിനായി എത്തുന്ന സമയത്ത് കൗണ്ടറിൽ നിന്നും പാസ് വാങ്ങി ആരതികളിൽ പങ്കെടുക്കാം. ഈ സമയത്ത് ലൈസൻസ്, ആധാർ കാർഡ്, വോട്ടർ ഐഡി എന്നിവയിൽ ഏതെങ്കിലും ഒരു രേഖ കയ്യിൽ കരുതണം.
Post Your Comments