KeralaLatest NewsNews

‘വീണയെ വേട്ടയാടുന്നു, ചിലർ ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കുന്നു’: ഇ.പി ജയരാജൻ

കണ്ണൂര്‍: വീണ വിജയന്‍റെ കമ്പനിക്കെതിരായ ആര്‍ഒസി റിപ്പോർട്ടിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വിഷയത്തില്‍ വീണ വിജയനെ പിന്തുണച്ചും എക്സാലോജിക്കിനെ ന്യായീകരിച്ചുമാണ് ഇ.പി ജയരാജന്‍ രംഗത്തെത്തിയത്. ഒരു പെൺകുട്ടിയെ നല്ലൊരു സംരംഭം നടത്തി ജീവിക്കാൻ അനുവദിക്കില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എക്സാലോജിക്കിന്‍റെ കാര്യത്തില്‍ സി.പി.എം ന്യായീകരിച്ചിട്ടില്ലെന്നും പറഞ്ഞത് ഉള്ള കാര്യം മാത്രമാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ബി.ജെ.പി-സി.പി.എം ഒത്തതീര്‍പ്പെന്നോക്കെ പറയുന്ന വിഡി സതീശനൊന്നും ഒരു വകതിരിവുമില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ആർഓസി പറയുന്നതെല്ലാം സത്യമാകണമെന്നുണ്ടോ?. രേഖയും കൊണ്ട് നടക്കലാണോ ഞങ്ങളുടെ പണി?. എക്സാലോജിക് എല്ലാ കാര്യങ്ങളും കൃത്യമായി നിർവഹിച്ചിട്ടുണ്ട്. ഒരു പെൺകുട്ടിയെ സംരംഭം നടത്തി ജീവിക്കാൻ സമ്മതിക്കില്ലേയെന്നും ഇപി ജയരാജന്‍ ചോദിച്ചു. എത്ര കാലമായി വേട്ടയാടാൻ തുടങ്ങിയിട്ട്? ഐടി മേഖലയിൽ പ്രഗത്ഭയായ ഒരു പെൺകുട്ടി സംരംഭം തുടങ്ങി. അതിന്‍റെ പേരില്‍ അവരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?. സ്ത്രീത്വത്തെയാണ് വേട്ടയാടുന്നത്. ആര്‍ഒസി റിപ്പോര്‍ട്ട് കോടതി വിധിയൊന്നുമല്ല. ആർഒസി എങ്ങനെയാണ് മുഖ്യമന്ത്രിയെ കുറിച്ച് എഴുതുക. വീണയെ വേട്ടയാടുകയാണെന്നും പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കാന്‍ ചിലര്‍ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

അതേസമയം, സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ച് കഴിഞ്ഞ ദിവസം ആര്‍.ഒ.സി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് വിവാദത്തിലേക്ക് മുഖ്യമന്ത്രിയുടെ പേര് നേരിട്ട് വിവാദത്തിലേക്ക് പരാമർശിക്കുന്നത്. ഇടപാടിനെ കുറിച്ച് വെളിപ്പെടുത്താത്തത് നിയമലംഘനമാണെന്നും ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

എക്‌സാലോജിക് -സി.എം.ആര്‍.എല്‍ ഇടപാടിൽ അടിമുടി ദുരൂഹതയാണുള്ളതെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. വീണാ വിജയനെയും എക്‌സാലോജിക്കിനെയും അങ്ങേയറ്റം പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ട് സി.പി.എമ്മിനെയും വെട്ടിലാക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button