
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ക്കു വേണ്ടി തൃശൂര്‍ ലോക്‌സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരന്‍ എംപി. തൃശൂരില്‍ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക് മുന്നില്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം- ബിജെപി അന്തര്‍ധാര ഇതോടെ തെളിഞ്ഞുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
Read Also: സെർവർ തകരാറിന് പരിഹാരം, ഇനി ബിൽ അടയ്ക്കാം! പുതിയ അറിയിപ്പുമായി കെഎസ്ഇബി
‘വീണ വിജയന്റെ കമ്പനിക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. നിയമപരമായി നേരിടുമെന്ന് എന്താണ് സിപിഎം പറയാത്തതെന്നും മുരളീധരന്‍ ചോദിച്ചു. ടി സിദ്ധിഖിന്റെ ഭാര്യക്കെതിരായ കേസ് ഞങ്ങള്‍ നിയമപരമായി നേരിടും. കെപിസിസി പുതിയ രാഷ്ട്രീയകാര്യ സമിതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പ്രതികരിച്ചാല്‍ ട്രാക്ക് മാറിപ്പോകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സമാനമായ ആരോപണം ഇന്നലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉന്നയിച്ചിരുന്നു. തൃശൂര്‍ സീറ്റ് ബിജെപിക്ക് അനുകൂലമാകാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ സെറ്റില്‍മെന്റ് ഞങ്ങള്‍ സംശയിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
Post Your Comments