Latest NewsIndiaNews

അയോദ്ധ്യയിലേയ്ക്ക് യാത്ര തിരിച്ച രാമഭക്തർക്ക് നേരെ ബോംബ് ഭീഷണി ഉയർത്തി: രണ്ട് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: അയോദ്ധ്യയിലേയ്ക്ക് യാത്ര തിരിച്ച രാമഭക്തർക്ക് നേരെ ബോംബ് ഭീഷണി ഉയർത്തിയ തീവ്ര ഇസ്ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്ത് പോലീസ്. ഗുജറാത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് തിരിച്ച രാമഭക്തർക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർത്തിയത്. ഗുജറാത്തിൽ നിന്ന് സൈക്കിളിൽ അയോദ്ധ്യയിലേക്ക് യാത്ര പുറപ്പെട്ട നീൽ പട്ടേൽ, ദേവ് പട്ടേൽ എന്നിവരെയാണ് ഭീഷണിപ്പെടുത്തിയത്. അസ്ഗർ ഖാൻ എന്നയാളും മകനുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരിൽ വച്ചാണ് രാമഭക്തരെ ഭീഷണിപ്പെടുത്തിയത്. കാവിക്കൊടിയുമേന്തി പോകുന്ന യുവാക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് അസ്ഗർ ഖാനും, മകനും ഭീഷണി മുഴക്കിയത്. നിങ്ങൾക്ക് ജീവനോടെ അയോദ്ധ്യയിൽ എത്താൻ കഴിയില്ലെന്നും ബോംബെറിഞ്ഞ് കൊല്ലുമെന്നുമായിരുന്നു ഭീഷണി. അസ്ഗർ ഖാൻ ഭീഷണി മുഴക്കിയത് നീൽ പട്ടേൽ തന്റെ മൊബൈലിൽ പകർത്തിയിരുന്നു.

അസ്ഗർ ഖാൻ ഭീഷണിപ്പെടുത്തുന്ന വീഡിയോ നീൽ പട്ടേൽ തങ്ങളെ സ്വീകരിക്കാൻ നിന്ന ഹിന്ദു സംഘടനാ പ്രവർത്തകരെ കാണിച്ചു. പിന്നാലെ ഇവർ വീഡിയോ ദൃശ്യങ്ങൾ സഹിതം സാരംഗ്പൂർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിലാണ് രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button