സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,920 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന്, 5740 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ജനുവരി മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവില ഉള്ളത്. ഇന്നലെയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപയും, ഗ്രാമിന് 35 രൂപയും ഇടിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
2023 ഡിസംബർ 28 വ്യാഴാഴ്ചയാണ് സ്വർണവില സർവകാല റെക്കോർഡിൽ എത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 47,120 രൂപയും, ഗ്രാമിന് 5,890 രൂപയുമാണ് ഇടിഞ്ഞത്. നിലവിൽ, ആഗോള സ്വർണവില കനത്ത ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 19.66 ഡോളർ താഴ്ന്ന്, 2008.67 ഡോളർ എന്നതാണ് വില നിലവാരം. അതേസമയം, സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77.40 രൂപയും, 8 ഗ്രാമിന് 619.20 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Also Read: ലക്ഷദ്വീപ് വരിക്കാർക്ക് എയർടെലിന്റെ സമ്മാനം! 5ജി+ സേവനം അവതരിപ്പിച്ചു
Post Your Comments