Latest NewsKeralaMollywoodNewsEntertainment

മലയാളികളാണ് സിനിമാനടിയായ സുകന്യയുടെ തലയില്‍ ‘വ്യഭിചാര വാർത്ത’ കെട്ടിവെച്ചത്: സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച

ഇത്രയും വൃത്തികെട്ട മനസ്സുള്ളവര്‍ എപ്പഴും നമുക്കിടയില്‍ ഉണ്ടല്ലേ

മലയാളികളുടെ പ്രിയ താരമാണ് സുകന്യ. ഒരു കാലത്ത് നായികയായി തെന്നിന്ത്യയിൽ തിളങ്ങിയ സുകന്യ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള സുകന്യയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച്‌ നടത്തിയ താരവിവാഹത്തില്‍ പങ്കെടുക്കാൻ വളരെ സിംപിളായി എത്തിയ സുകന്യ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ കൂടെ നടന്ന് നീങ്ങുന്ന ദൃശ്യങ്ങൾ വൈറലായതോടെ ഇതിന് പഴയ നടിയാണെന്നും ഇവരുടെ കോലമിതെന്താണെന്നും ചോദിച്ച്‌ നിരവധി പേർ രംഗത്തെത്തി. വളരെ മോശമായിട്ടും നടിയുടെ മുന്‍കാലത്തെ കുറിച്ചുമൊക്കെ പറഞ്ഞാണ് ഭൂരിഭാഗം പേരുടെയും കമന്റുകള്‍.

read also: വിനോദയാത്ര പോയ സംഘത്തിന്റെ ബോട്ട് മറിഞ്ഞു; 12 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും ദാരുണാന്ത്യം

പണ്ട് ഇവരെ പോലീസ് പൊക്കിയത് അല്ലേ എന്നാണ് ഒരാള്‍ ചോദിച്ചത്. എന്നാല്‍ അത് ഈ സുകന്യ അല്ലെന്ന് വ്യക്തമാക്കി ചില ആരാധകര്‍ എത്തിയിട്ടുണ്ട്. തമിഴില്‍ ഇതേ പേരുള്ള ഒരു സീരിയല്‍ നടിയെ വ്യഭിചാരത്തിനു പോലീസ് പൊക്കിയിരുന്നു. തമിഴ് സീരിയല്‍ നടി സുകന്യയാണ് അത്. എന്നാല്‍ ഈ സുകന്യ ആണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ വാര്‍ത്ത കൊട്ടി ഘോഷിച്ചു. മലയാളികള്‍ എല്ലാവരും കൂടിയാണ് സിനിമാനടിയായ ഇവരുടെ തലയില്‍ അത് കെട്ടിവെച്ച്‌ കൊടുത്തത്. അങ്ങനെ നടിയ്ക്ക് ഒരുപാട് ചീത്ത പേരുമായി. അത്തരത്തില്‍ തന്നെ കുറിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് എതിരെ സുകന്യ അന്ന് മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നുവെന്നും ആരാധകര്‍ വ്യക്തമാക്കി.

.ഒരു സ്ത്രീ അവര്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് വരുന്നു. പിന്നാലെ അവരുടെ വീഡിയോ പുറത്ത് വന്നു. അതിന് താഴെ കമന്റ് ഇട്ടവര്‍ അവരുടെനിലപാട് മാത്രമല്ല നിലവാരവും വ്യക്തമാക്കുകയാണ്. ഇത്രയും വൃത്തികെട്ട മനസ്സുള്ളവര്‍ എപ്പഴും നമുക്കിടയില്‍ ഉണ്ടല്ലേ .. ഓരോ കമന്റ് കണ്ടോ .. ഓരോരുത്തരുടെ മനസിന്റെ വൈകൃതം മനസിലാക്കാം’. എന്ന് തുടങ്ങി സോഷ്യൽ മീഡിയ നടക്കുന്ന ആക്രമണങ്ങൾക്ക് എതിരെ പ്രതികരിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button