തിരുവനന്തപുരം: സംസ്ഥാനത്ത് 91,575 കോടി രൂപയുടെ നിക്ഷേപം കാണിക്കുന്നത് നാടിന്റെ വികസന കുതിപ്പാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 33,815 കോടിയുടെ നിക്ഷേപ പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. അതുവഴി അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ സാധ്യത സൃഷ്ടിക്കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ നാട് വളരുകയാണ്, വ്യവസായ മേഖലയിലും കുതിച്ചുകൊണ്ട് കേരളം മുന്നോട്ട് പോകുകയാണെന്നും മന്ത്രി പി. രാജീവ് പ്രതികരിച്ചു.
Read Also: ഉപ്പ് ആഗോള കൊലപാതകിയാണെന്ന് ലോകാരോഗ്യ സംഘടന
നേരത്തെ, കേരളത്തിന്റെ നിര്‍മാണ മേഖലയിലെ വളര്‍ച്ച പ്രശംസനീയമാണെന്ന് എംഎസ്എംഇ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വളര്‍ച്ച കേരളത്തില്‍ സാധ്യമായി. 18.9% മാണ് വ്യവസായ വളര്‍ച്ച നിരക്ക്, നേരത്തെ ഇത് 17.3% ആയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങള്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments