ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തില്‍ 22നു നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയെത്തി. ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല, ഹിന്ദു വിശ്വാസപ്രകാരം മതപരമായ ചടങ്ങുകള്‍ നടത്താന്‍ പാടില്ലാത്ത സമയത്താണു പ്രാണപ്രതിഷ്ഠ നടത്തുന്നത് തുടങ്ങിയ വാദങ്ങള്‍ നിരത്തിയാണു ഗാസിയാബാദ് സ്വദേശി ഭോലദാസ് ഹര്‍ജി നല്‍കിയത്.
Read Also: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ, പഴുതടച്ച സുരക്ഷയൊരുക്കി യുപി സര്‍ക്കാര്‍
അതേസമയം, അയോധ്യ രാമക്ഷേത്രത്തില്‍ ജനുവരി 22ന് നടത്തുന്ന പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി പഴുതടച്ച സുരക്ഷയാണ് യുപി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രവും പരിസരവും സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലാണെന്നും ഇതിനായി ഏറ്റവും മികച്ച സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും യുപി പോലീസ് പറഞ്ഞു.
നഗരത്തില്‍ എല്ലായിടത്തും എഐ ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തും. ആളുകളുടെ മുഖം വ്യക്തമാകുന്നതും ഡേറ്റാബേസില്‍ സൂക്ഷിക്കാനും ആവശ്യം വന്നാല്‍ വീണ്ടെടുക്കാനും സാധിക്കുന്ന ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആകാശ നിരീക്ഷണത്തിനായി ഡ്രോണുകളും വിന്യസിക്കും.
Post Your Comments