CricketLatest NewsNewsSports

‘അച്ഛന്‍ എന്ന വികാരം മനസ്സിലാക്കാന്‍ ഞാനൊരു അച്ഛനാകേണ്ടി വന്നു’; വികാരനിർഭരനായി ജസ്പ്രീത് ബുംറ

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വികാരഭരിതമായ പോസ്റ്റ് ശ്രദ്ധേയമാകുന്നു. അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ആണ് താരം കുറിച്ചത്. ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് ഏഴാം വയസിലാണ് തന്റെ പിതാവായ ജസ്ബീർ സിംഗിനെ നഷ്ടമാകുന്നത്. ഇതോടെ അമ്മയും സഹോദരിയും അടങ്ങുന്നതായി താരത്തിന്റെ കുടുംബം. അധ്യാപികയായ അമ്മയുടെ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക അത്താണി. ചെറുപ്പം മുതലെ ക്രിക്കറ്റിൽ താൽപര്യം തോന്നിയ ബുംറയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കിയത് അമ്മയും സഹോദരിയുമാണ്.

ഇവിടെ നിന്ന് ജസ്പ്രീത് ബുംറ എന്ന ക്രിക്കറ്റ് താരത്തിലേക്കുള്ള വളർച്ചയായിരുന്നു. ഇതിനിടെയിൽ പോര്‍ട്‌സ് അവതാരക സഞ്ജന ഗണേശനെ ബുംറ വിവാഹം ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യൻ പേസർ സഞ്ജന ഗണേശനും ഭാര്യ സഞ്ജന ഗണേശനും അംഗദ് എന്ന ആൺകുഞ്ഞ് പിറന്നു. അച്ഛനായതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ച ബുംറ, അച്ഛന്റെ കൂടെയുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘അച്ഛനില്ലാത്തതിന്റെ ശൂന്യത ഞങ്ങള്‍ ജീവിതത്തില്‍ എല്ലായ്‌പ്പോഴും അനുഭവിച്ചിട്ടുണ്ട്. ഒരു അച്ഛന്റെ വികാരം എന്താണെന്നും ജീവിതത്തില്‍ എന്താണ് എനിക്ക് നഷ്ടപ്പെട്ടതെന്നും തിരിച്ചറിഞ്ഞത് ഞാനൊരു അച്ഛനായപ്പോഴാണ്. സന്തോഷകരമായ ഓര്‍മകളോടെ ഞങ്ങള്‍ അച്ഛനെ ഓര്‍ക്കുമ്പോള്‍, അച്ഛന്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു’- ബുംറ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന അച്ഛന്റെ ചിത്രവും കുറിപ്പിനൊപ്പം ബുംറ പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button