Latest NewsIndiaNews

പ്രാണപ്രതിഷ്ഠ: ജനുവരി 22-ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു

പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന ജനുവരി 22-ന് ഉച്ച വരെയാണ് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി നൽകിയിരിക്കുന്നത്

ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന ജനുവരി 22-ന് ഉച്ച വരെയാണ് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി നൽകിയിരിക്കുന്നത്. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. ജീവനക്കാർക്ക് പ്രാണപ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായാണ് അവധി നൽകിയിരിക്കുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി പ്രമുഖർ പങ്കെടുക്കുന്നതാണ്.

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22-ന് രാജ്യത്തെ മുഴുവൻ കോടതികൾക്കും അവധി നൽകണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച കത്ത് ബിസിഐ ചീഫ് ജസ്റ്റിസിന് കൈമാറി. അയോധ്യയിലെ ചടങ്ങുകളിലും മറ്റു ഇടങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിനായാണ് അവധി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾ വളരെ പ്രാധാന്യത്തോടെ കാണുന്ന ചടങ്ങാണ് പ്രാണപ്രതിഷ്ഠയെന്ന് ബിബിഐ പേഴ്സൺ മനൻ കുമാർ മിശ്ര വ്യക്തമാക്കി.

Also Read: സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ: പരസ്യചിത്രം നിർമ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button