
കൊച്ചി: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഗുരുവായൂരിൽ എത്തിയിരുന്നു. അദ്ദേഹം ക്ഷേത്രത്തിൽ വെച്ച് വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതും വധൂവരൻമാരെ അനുഗ്രഹിക്കുന്നതുമായ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ചടങ്ങിനെത്തിയ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള അതിഥികളെ പ്രധാനമന്ത്രി കാണുന്നതും അവർക്ക് അക്ഷതം സമർപ്പിക്കുന്നതുമായ ചിത്രങ്ങളും വൈറലാണ്.
പ്രധാനമന്ത്രിയെ കാണുമ്പോൾ മോഹൻലാലും മമ്മൂട്ടിയും വണങ്ങിയാണ് സംസാരിച്ചത്. എന്നാൽ മോഹൻലാൽ മാത്രം വണങ്ങുകയും മമ്മൂട്ടി കൈകെട്ടി നിൽക്കുകയും ചെയ്യുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച് സൈബർ ലോകത്ത് തെറ്റായ വ്യാഖ്യാനവും ചർച്ചയും കൊഴുക്കുകയാണ്. മോഹൻലാലുമായി പ്രധാനമന്ത്രി സംസാരിക്കുന്ന സമയത്ത് മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ടാണ് ചർച്ച. ഈ ചിത്രം പങ്കിട്ട് മമ്മൂട്ടിക്ക് കൈയ്യടിക്കുകയാണ് ഇടത് സൈബർ പ്രൊഫൈലുകൾ. മോഹൻലാൽ വണങ്ങും, മമ്മൂട്ടി മോദിക്ക് മുൻപിൽ വണങ്ങില്ല എന്ന തരത്തിലാണ് വ്യാഖ്യാനം. വിഷയത്തിൽ ഇടത് സൈബർ പോരാളികളെ പരിഹസിക്കുകയാണ് അഞ്‍ജു പാർവതി പ്രഭീഷ്. മമ്മൂട്ടി കാണിക്കുന്ന കോമൺസെൻസിന്റെയും മര്യാദയുടെയും ലക്ഷത്തിൽ ഒരംശമെങ്കിലും അന്തങ്ങൾക്ക് ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്ന് അഞ്‍ജു ഫേസ്‌ബുക്കിൽ കുറിച്ചു.
അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
മമ്മൂക്ക ❤️❤️❤️ഈ മഹാനടൻ കാണിക്കുന്ന കോമൺസെൻസിന്റെയും മര്യാദയുടെയും ലക്ഷത്തിൽ ഒരംശമെങ്കിലും അന്തങ്ങൾക്ക് ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുകയാണ്!! രാജ്യത്തിന്റെ പ്രധാനസേവകനിൽ നിന്നും രാമക്ഷേത്രത്തിലെ അക്ഷതം സ്വീകരിക്കുന്ന മഹാനടൻ സമൂഹത്തിന് നല്കുന്ന മഹത്തരമായ ഒരു സന്ദേശമുണ്ട് – ശ്രീരാമൻ എന്ന ഭാരതീയ പൈതൃകത്തിന്റെ ഐക്കൺ എന്റെയോ നിന്റെയോ അല്ല, മറിച്ച് നമ്മുടെ എല്ലാമാണ് എന്ന സന്ദേശം ❤️
കുത്തിത്തിരിപ്പുകാർ ഒക്കെ മൂട്ടിൽ തീ പിടിച്ച അവസ്ഥയിൽ പരക്കം പായുകയാണ്. ചിലരൊക്കെ പിച്ചും പേയും പറഞ്ഞു അടപടലം തേഞ്ഞു ചീഞ്ഞു കിടപ്പാണ്. മോദിയെ നോക്കി കൈകൂപ്പാതെ നിന്ന മമ്മൂക്ക മാസ്സ് ആണെന്ന് ബി ജി എം ഇട്ട് നടക്കുന്ന വെളിവ് കെട്ടവരൊക്കെ കൺ നിറയെ കണ്ടോളി നിന്റെയൊക്കെ പ്രധാന ശത്രുവായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ അക്ഷതം കൈകൂപ്പി നിന്ന് ഏറ്റു വാങ്ങുന്ന മനുഷ്യനെ!! ശേഷം ഭക്തിയോടെ അത് സാകൂതം വീക്ഷിക്കുന്ന മഹാനടനെ!!
നുണക്കഥകൾ ഓരോന്നായി പൊതു സമൂഹത്തിന് മുന്നിൽ പൊളിഞ്ഞു വീഴുമ്പോൾ നീയൊന്നും അറിയുന്നില്ല നാട്ടാർക്ക് മുന്നിൽ അടപടലം തേഞ്ഞു തീരുന്നത് നിന്റെയൊക്കെ ആത്മാഭിമാനം ആണെന്ന സത്യം!!!
Post Your Comments