തൈപ്പൂയ മഹോത്സവം: പഴനിയിൽ ദർശനത്തിനായി മണിക്കൂറുകളോളം കാത്തുനിന്ന് ഭക്തർ

പഴനിയിൽ ജനുവരി 19-നാണ് തൈപ്പൂയ മഹോത്സവം ആരംഭിക്കുക

ചെന്നൈ: തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് പഴനി മുരുകൻ ക്ഷേത്രത്തിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്നു. 5 മണിക്കൂറിലധികം ക്യൂ നിന്ന ശേഷമാണ് ഭക്തർക്ക് ദർശനം സാധ്യമാകുന്നത്. കഴിഞ്ഞ ദിവസം പൊങ്കൽ സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി നിരവധി ഭക്തർ പഴനി ക്ഷേത്ര ദർശനം നടത്തിയിരുന്നു. തൈപ്പൂയ മഹോത്സവത്തിന് കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്.

പഴനിയിൽ ജനുവരി 19-നാണ് തൈപ്പൂയ മഹോത്സവം ആരംഭിക്കുക. ജനുവരി 25 വരെ തൈപ്പൂയ മഹോത്സവം നീണ്ടുനിൽക്കും. കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്. തൈപ്പൂയ മഹോത്സവം കഴിയുന്നത് വരെ ഭക്തജന തിരക്ക് വലിയ തോതിൽ അനുഭവപ്പെടുന്നതാണ്. അതേസമയം, തെക്കൻ പഴനി എന്നറിയപ്പെടുന്ന കൽഗകശാല മൂർത്തിക്ഷേത്രത്തിൽ ഇന്നാണ് തൈപ്പൂയ മഹോത്സവത്തിന് കൊടിയേറിയത്. നിരവധി പേർ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിൽ പങ്കെടുത്തു.

Also Read: ഗ്യാൻവാപി മസ്ജിദിലെ വസുഖാന ടാങ്ക് വൃത്തിയാക്കാൻ അനുമതി നൽകി സുപ്രീം കോടതി: ഉത്തരവ് ഹിന്ദു വിഭാഗത്തിന്റെ ഹർജിയിയിൽ

Share
Leave a Comment