മറയൂര്‍: ലക്ഷക്കണക്കിനാളുകളുടെ അകമ്പടിയില്‍ പളനിയില്‍ തൈപ്പൂയോത്സവം നടത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ പളനിയിലേക്ക് വന്‍ ഭക്തജന തിരക്കായിരുന്നു. 7 മണിക്കൂറിലധികമാണ് തിരക്കു കാരണം ഭക്തര്‍ ദര്‍ശനത്തിനായി കാത്തിരിക്കേണ്ടി വന്നത്. ചിലര്‍ മലക്ഷേത്രത്തില്‍ പോകാതെ താഴെ തിരുആവിന്‍കുടിയില്‍ ദര്‍ശനം നടത്തി തിരികെപ്പോയി.
പുലര്‍ച്ചെ നാലിന്- പളനിമല ക്ഷേത്രനട തുറന്നു. ദര്‍ശനവും വിഴാപൂജയും നൈവേദ്യവും മറ്റുവിശേഷ പൂജകളും നടന്നു. തൈപ്പൂയോത്സവത്തിന്റെ ഭാഗമായി പുലര്‍ച്ചെ രണ്ട്- ടണ്‍ പൂക്കള്‍, പഴങ്ങള്‍, കരിമ്പ്- എന്നിവകൊണ്ട് ക്ഷേത്രത്തിലെ ശ്രീകോവില്‍, ഭോഗര്‍ സന്നിധി, പാറമേല്‍ മണ്ഡപം എന്നിവിടങ്ങളും ക്ഷേത്രത്തിന് പുറത്തും അലങ്കരിച്ചിരുന്നു.
Post Your Comments