
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ ഗായിക കെ എസ് ചിത്രയ്ക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിന് പിന്നാലെ ചിത്രയ്ക്ക് പിന്തുണയുമായി ഗായകന്‍ ജി.വേണുഗോപാല്‍ രംഗത്ത് വന്നിരുന്നു. ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ എന്നായിരുന്നു വേണുഗോപാല്‍ പറഞ്ഞത്. ഇതിന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
ക്ഷമിക്കാനും മാത്രം എന്ത് തെറ്റാണ് ചിത്ര ചേച്ചി ചെയ്തതെന്നും, സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിച്ച ഇടത്ത് പണിയുന്ന രാമക്ഷേത്രത്തിന് വേണ്ടി വീട്ടിൽ വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞതിന് ചിത്ര ചേച്ചി എന്തിനാണ് വിമർശനങ്ങൾക്ക് വിധേയ ആകുന്നതെന്നും ശ്രീജിത്ത് പണിക്കർ ചോദിച്ചു. ഭരണഘടനാ അനുവദിച്ചിരിക്കുന്ന മൗലിക അവകാശം മാത്രമേ ചിത്രയും ഉപയോഗിച്ചിട്ടുള്ളു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നെല്ല് സംഭരണത്തിന്റെ പേരിൽ സർക്കാരിനെ വിമർശിച്ച നടൻ ജയസൂര്യയ്ക്കും പ്രധാനമന്തൃയുടെ ചടങ്ങിൽ പങ്കെടുത്ത നടി ശോഭനയ്ക്കും കിട്ടിയ സൈബർ ആക്രമണം തന്നെയാണ് ഗായിക ചിത്രയ്ക്കും നേരെയുള്ളതെന്ന് ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടുന്നു.
‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12.20ന് ശ്രീരാമ ജയരാമ എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ട എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നാണ് ചർച്ചയായ വീഡിയോയിൽ ചിത്ര പറഞ്ഞത്. കഴിഞ്ഞ ദിവസം അയോധ്യയില്‍ നിന്നുള്ള അക്ഷതം കെ.എസ് ചിത്ര സ്വീകരിച്ചിരുന്നു.
Post Your Comments