തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്. സമയബന്ധിതമായി സാധനങ്ങൾ റേഷൻ കടകളിൽ എത്താത്തതിനെ തുടർന്ന് സ്റ്റോക്ക് തീർന്നു തുടങ്ങി. വ്യാപാര സംഘടനകളുടെ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്തെ 1243 റേഷൻ കടകളിലെ സ്റ്റോക്ക് പൂർണമായും തീർന്നിട്ടുണ്ട്. ഇതിൽ 62 എണ്ണവും തിരുവനന്തപുരത്താണ്.
റേഷൻ വാങ്ങുന്നതിന് പോർട്ടബിലിറ്റി സംവിധാനം ഉള്ളതിനാൽ, ഏത് കടകളിൽ നിന്നും റേഷൻ വാങ്ങാനാകും. സ്ഥിരമായി വാങ്ങുന്ന റേഷൻ കടയിൽ സാധനമില്ലാതെ വന്നതോടെ സമീപപ്രദേശത്തെ റേഷൻ കടകളിൽ നിന്നും ആളുകൾ റേഷൻ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ 10,27,045 ആളുകളാണ് കട മാറി റേഷൻ വാങ്ങിയിരിക്കുന്നത്. റേഷൻ കടകളിലേക്കും, എഫ്സിഐ ഗോഡൗണുകളിലേക്കുമുള്ള ധാന്യ നീക്കമാണ് കഴിഞ്ഞ നാല് ദിവസമായി മുടങ്ങിയിരിക്കുന്നത്.
Also Read: അയോധ്യ ശ്രീരാമ ക്ഷേത്രം: പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കും
സമരത്തിൽ നിന്ന് ഇതിനോടകം മൂന്ന് കരാറുകൾ പിൻവാങ്ങിയിട്ടുണ്ടെങ്കിലും, മറ്റുള്ളവർ ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയാണ്. സർക്കാർ നൽകേണ്ട കുടിശ്ശിക പൂർണമായും നൽകിയതിനു ശേഷം മാത്രമേ, സമരം അവസാനിപ്പിക്കുകയുള്ളൂ എന്നതാണ് കരാറുകാരുടെ നിലപാട്. റേഷൻ കടകളിൽ സാധനം വിതരണം ചെയ്ത വകയിൽ കരാറുകാർക്ക് 100 കോടി രൂപയോളമാണ് കുടിശ്ശിക ഇനത്തിൽ സർക്കാർ നൽകാനുള്ളത്.
Post Your Comments