ലക്‌നൗ : കൃഷ്ണ ജൻമഭൂമിയായ മഥുരയിലെ ക്ഷേത്ര ഭൂമിയിലെ മസ്ജിദ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് യാദവ സമുദായം സിവിൽ കോടതിയിൽ ഹർജി നൽകി. ആദ്യമായാണ് ഇക്കാര്യം ആവശ്യപ്പെട്ട് യാദവ സമുദായം കോടതിയെ സമീപിക്കുന്നത്.
Read Also : മെയ്ക് ഇൻ ഇന്ത്യ : രാജ്യത്ത് 3,200 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ഹ്യുണ്ടായ്
ക്ഷേത്രവും പള്ളിയും സ്ഥിതിചെയ്യുന്ന 13.37 ഏക്കർ ഭൂമി തങ്ങളുടേതാണെന്നാണ് യാദവ സമുദായം ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. യാദവ സമുദായത്തിനായി ഹിന്ദു സേന അദ്ധ്യക്ഷൻ മനീഷ് യാദവാണ് കോടതിയിൽ ഹർജി നൽകിയത്. ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.
ക്ഷേത്ര ഭൂമിയിലെ മസ്ജിദ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ നാല് ഹർജികളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
Post Your Comments