Bikes & ScootersLatest NewsNewsAutomobile

ഒല സ്കൂട്ടറുകൾക്ക് വമ്പൻ ഡിസ്കൗണ്ട്! ഈ ഓഫർ ഇന്ന് കൂടി മാത്രം

സീറോ ഡൗൺ പേയ്മെന്റ്, ചെലവില്ലാത്ത ഇഎംഐ, സൗജന്യ പ്രോസസിംഗ്, 7.99 ശതമാനം പലിശ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്

പുതുവർഷാഘോഷങ്ങളോടനുബന്ധിച്ച് ഒല സ്കൂട്ടറുകൾക്ക് പ്രഖ്യാപിച്ച ഗംഭീര ഓഫറുകൾ ഇന്ന് അവസാനിക്കും. തിരഞ്ഞെടുത്ത മോഡലുകൾക്ക് 15,000 രൂപയുടെ വരെ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ, മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒല ഇലക്ട്രിക്കിന്റെ ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഒല മോഡലുകളായ എസ്1 പ്രോ, എസ്1 എന്നിവയ്ക്ക് 6,999 രൂപയുടെ ദീർഘിപ്പിച്ച ബാറ്ററി വാറന്റി, 3000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, ആകർഷകമായ സാമ്പത്തിക ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭ്യമാണ്.

സീറോ ഡൗൺ പേയ്മെന്റ്, ചെലവില്ലാത്ത ഇഎംഐ, സൗജന്യ പ്രോസസിംഗ്, 7.99 ശതമാനം പലിശ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. അതേസമയം, എസ്1 എക്സ് പ്ലസിന് നേരത്തെ പ്രഖ്യാപിച്ച 20,000 രൂപയുടെ ഫ്ലാറ്റ് ഓഫർ തുടർന്നും ലഭിക്കും. നിലവിൽ, 5 മോഡലുകളാണ് ഒല ഇലക്ട്രിക് വിപണിയിൽ എത്തിച്ചിട്ടുള്ളത്. മോഡലുകൾക്കനുസരിച്ച് വിലയിൽ വ്യത്യാസം ഉണ്ടെങ്കിലും, ഇവയുടെ ബുക്കിംഗിനായി 999 രൂപ മാത്രം ചെലവഴിച്ചാൽ മതിയാകും.

Also Read: കോവിഡ്-19: ജനുവരിയിൽ അതിശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കാം, ചൈനയ്ക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

shortlink

Related Articles

Post Your Comments

Related Articles


Back to top button