മുംബൈ: കോൺഗ്രസ് പാർട്ടി വിട്ട മിലിന്ദ് ദേവ്റയെ വിമർശിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ‘ഇപ്പോൾ രാഷ്ട്രീയം അധികാരത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണ്, വിശ്വസ്തത നിലവിലില്ല. പാർട്ടിക്ക് വേണ്ടി എന്തുചെയ്യണമെന്ന് അറിയാവുന്ന മഹാനായ നേതാവായിരുന്നു മിലിന്ദ് ദേവ്‌റയുടെ പിതാവ് മുരളി ദേവ്‌റ. എനിക്ക് മിലിന്ദ് ദേവ്‌റയെ അറിയാമായിരുന്നു, അദ്ദേഹം ഒരു വലിയ നേതാവായിരുന്നു, കോൺഗ്രസുമായി പ്രത്യേക അടുപ്പമുണ്ടായിരുന്നു,’മുൻ കേന്ദ്രമന്ത്രി കൂടിയായ മിലിന്ദ് ദേവ്‌റയുടെ രാജിയെക്കുറിച്ച് സഞ്ജയ് റാവത്ത് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മിലിന്ദ് ദേവ്‌റയുടെ രാജി കോൺഗ്രസിന് തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് വിട്ട മിലിന്ദ് ദേവ്‌റ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു. ഒട്ടേറെത്തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്‌റയുടെ മകനാണ് മിലിന്ദ് ദേവ്‌റ. ദക്ഷിണ മുംബൈയിൽനിന്ന് സ്ഥിരമായി കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുന്ന നേതാവാണ് മുരളി ദേവ്‌റ.
ലോകത്തിലെ ഏറ്റവും മികച്ച സേനകളില്‍ ഒന്ന് ഇന്ത്യയുടേത്: വ്യോമസേന മേധാവി
അദ്ദേഹത്തിന്റെ മരണശേഷം മിലിന്ദ് ദേവ്‌റയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിയോടൊപ്പം മത്സരിച്ച് ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ വിജയിച്ചത്. സാവന്ത് ഇപ്പോൾ ഉദ്ധവ് താക്കറെ പക്ഷത്താണ്.
Post Your Comments