KeralaMollywoodLatest NewsNewsEntertainment

‘ജീവനാംശം എന്തിനാ കൊടുക്കുന്നത്, അത് സ്‌ത്രീധനം പോലെയല്ലേ’: ഷൈൻ ടോം ചാക്കോ

ഞാനും ഡിവോഴ്‌സിന്റെ സമയത്ത് കാശ് കൊടുത്തിട്ടുണ്ട്.

സ്‌ത്രീധനം തെറ്റാണെങ്കില്‍ വിവാഹം വേര്‍പ്പെടുത്തിയതിന് ശേഷം ഭാര്യയ്ക്ക് നല്‍കുന്ന ജീവനാംശവും തെറ്റാണെന്നാണ് നടൻ ഷൈൻ ടോം ചാക്കോ. വിവേകാനന്ദൻ വൈറല്‍ ആണ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

നടന്റെ വാക്കുകൾ ഇങ്ങനെ,

‘സ്ത്രീധനം ഇഷ്ടമുള്ളവര്‍ കൊടുക്കുക, അല്ലാത്തവര്‍ കൊടുക്കാതിരിക്കുക. വിവാഹമോചനത്തിന്റെ സമയത്ത് ഭാര്യയ്ക്ക് ജീവനാംശം കൊടുക്കുന്നത് എന്തിനാ, അതും സ്ത്രീധനം പോലുള്ള കാര്യമല്ലേ? കല്യാണ സമയത്ത് ഭര്‍ത്താവിന് കൊടുക്കുന്നു, ഡിവോഴ്‌സിന്റെ സമയത്ത് ഭാര്യയ്ക്ക് തിരിച്ചു കൊടുക്കുന്നു.’

read also: നില ബേബിക്ക് കുഞ്ഞനുജത്തി; പേളി മാണിയ്ക്ക് കുഞ്ഞുപിറന്നു

‘ജീവനാംശം കോടതിയാണ് തീരുമാനിക്കുന്നത്. എന്തിനാണ് വിവാഹം വേര്‍പെടുത്തുമ്പോള്‍ ഭാര്യയ്ക്ക് കാശ് കൊടുക്കുന്നത്. അതല്ലേ വിവാഹത്തിനും മുൻപും കൊടുക്കുന്നത്. ഇക്വാലിറ്റി എന്നത് എല്ലായിടത്തും ഒരുപോലെ ആയിരിക്കേണ്ടെ? ഞാനും ഡിവോഴ്‌സിന്റെ സമയത്ത് കാശ് കൊടുത്തിട്ടുണ്ട്.

രണ്ടുപേരും തുല്യരല്ലേ? ഒരാള്‍ പേര്‍പിരിയുന്നു, എന്തിന് ഒരാള്‍ക്ക് കാശ് കൊടുക്കണം. തന്നെ കെട്ടാൻ ഒരാള്‍ ഒരാള്‍ക്ക് എന്തിന് കാശ് കൊടുക്കണം. ചിലര്‍ പറയും ഞങ്ങളുടെ മകള്‍ക്ക് കൊടുക്കുന്നതാണ് സ്ത്രീധനമെന്ന്. ചിലര്‍ പറയും ചോദിച്ച്‌ വാങ്ങുന്നതാണെന്ന്. ജീവനാംശവും കൊടുക്കാൻ പാടില്ല. ഋത്വിക് റോഷനും ഭാര്യയും പിരിഞ്ഞപ്പോള്‍ കോടികള്‍ ഭാര്യയ്ക്ക് കൊടുത്തില്ലേ? അപ്പോള്‍ അതെന്താ സംഭവം.

ഇപ്പോഴുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും പങ്കാളിയാകാൻ പോകുന്ന ആളെക്കണ്ട് അറിഞ്ഞ് ഇടപഴകിയിട്ടൊക്കെയേ കല്യാണം കഴിക്കാൻ തയ്യാറാവുകയുള്ളൂ. പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍. ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കൊപ്പം ജീവിക്കുക, അല്ലെങ്കില്‍ ആ വീട്ടില്‍ പോയി ജീവിക്കുക എന്നൊക്കെ പറഞ്ഞാല്‍ പൊരുത്തപ്പെടാൻ പറ്റണമെന്നില്ല’- ഷൈൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button