പുരാണങ്ങളിൽ ഏറെ പ്രാധാന്യമുള്ള സരയൂ നദീതീരത്ത് ഓപ്പൺ എയർ മ്യൂസിയം നിർമ്മിക്കുന്നു. ശ്രീരാമ ഭഗവാന്റെ വനവാസ കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഓപ്പൺ എയർ മ്യൂസിയമാണ് നിർമ്മിക്കുക. ശ്രീരാമൻ, രാമായണം, അയോധ്യ എന്നിവയ്ക്കൊപ്പം ഹൈന്ദവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സരയൂ നദി. അതിനാൽ, തീർത്ഥാടകരെ ആകർഷിക്കുന്ന തരത്തിലാണ് നിർമ്മിക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അയോധ്യ പുനർവികസന പദ്ധതിക്ക് നേതൃത്വം വഹിക്കുന്ന ദിക്ഷു കുക്രേജ പങ്കുവെച്ചിട്ടുണ്ട്.
വനവാസ കാലഘട്ടത്തിലെ ശ്രീരാമന്റെ യാത്രയെ ചിത്രീകരിക്കുന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് വനത്തിന്റെ നിർമ്മാണം പൂർത്തിയാക്കുക. അതേസമയം, സരയൂ നദീതീരത്ത് അന്താരാഷ്ട്ര രാമകഥ മ്യൂസിയവും നിർമ്മിക്കുന്നതാണ്. ഇതിനോട് ചേർന്നാണ് ഓപ്പൺ എയർ മ്യൂസിയത്തിന്റെ നിർമ്മാണവും. ഇവിടെ രാമ ജന്മഭൂമിയിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങളും, അവശിഷ്ടങ്ങളും പ്രദർശിപ്പിക്കും. കൂടാതെ, ഖനനത്തിലും നിർമ്മാണ പ്രവർത്തനങ്ങളിലും കണ്ടെത്തിയ വസ്തുക്കൾ സൂക്ഷിക്കുന്നതിനായി പ്രത്യേക സെല്ലുകളും ഉണ്ടായിരിക്കുന്നതാണ്.
Post Your Comments