അയോദ്ധ്യ: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ജനുവരി 15 നാണ് അയോദ്ധ്യയിലേക്കുള്ള ശ്രീരാമ ചരണ പാദുകയാത്ര ആരംഭിക്കുന്നത്. ഉത്തർപ്രദേശിലെ ചിത്രകൂടിൽ നിന്നാണ് പാദുകയാത്ര ആരംഭിക്കുന്നത്. പ്രയാഗ്രാജ് വഴി യാത്ര അയോദ്ധ്യയിലെത്തും.
അയോദ്ധ്യയിൽ അമൃത് മഹോത്സവം ആഘോഷിക്കുന്നത് ജനുവരി 14 മുതൽ ജനുവരി 22 വരെയാണ്. ജനുവരി 17-ന് പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിക്കും. ജനുവരി 18-ന് ഗണേശ അംബികാ പൂജ, വരുണ പൂജ, മാത്രിക പൂജാ, വാസ്തു പൂജ എന്നിവ നടക്കും. ജനുവരി 19-ന് അഗ്നി സ്ഥാപനം, നവഗ്രഹ സ്ഥാപനം, ഹവനം തുടങ്ങിയ ചടങ്ങുകളും നടക്കുന്നുണ്ട്.
ജനുവരി 22 നാണ് അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത്. അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 121 ആചാര്യന്മാരും. പ്രധാനമന്ത്രിക്കൊപ്പം വ്രതാനുഷ്ഠാനങ്ങളിൽ പങ്കെടുക്കും. കഠിനമായ ആചാരാനുഷ്ഠാനങ്ങളാണ് പാലിക്കാനുള്ളതെന്നാണ് പണ്ഡിറ്റ് ദുർഗാ പ്രസാദ് വ്യക്തമാക്കിയത്. ആതിഥേയൻ ആരായാലും ആദ്യം ബ്രഹ്മചര്യം പാലിക്കണമെന്നും ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും മുതൽ ഉണരുന്നത് വരെയുള്ള പ്രക്രിയ വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments