ആർത്തവ ദിനങ്ങളിൽ മിക്കവരും വേദനസംഹാരികളെയാണ് ഈ ദിവസങ്ങളില്‍ ആശ്രയിക്കുന്നത്. പക്ഷേ, ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല താനും. അതുകൊണ്ടുതന്നെ വേദനസംഹാരികളല്ലാതെയുള്ള പരിഹാരമാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കുന്നവരും കുറവല്ല.
യോഗ:
മാനസികവും ശാരീരികവുമായ എന്ത് അസ്വസ്ഥകള്‍ക്കും യോഗയില്‍ പരിഹാരമുണ്ടെന്നാണ് പറയാറ്. ദിവസവുമുള്ള യോഗാ പരിശീലനം ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥതകളെ ഒരു പരിധിവരെ കുറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2016 ല്‍ 20 ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനം പ്രകാരം മൂന്നുമാസം, ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതം യോഗ ചെയ്തത്, അവരുടെ ആര്‍ത്തവ ദിന അസ്വസ്ഥകളെ കുറച്ചെന്ന് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഹിറ്റിംഗ് പാഡ്
ആര്‍ത്തവ ദിവസങ്ങളിൽ വയറിന് മുകളിലായി ഹീറ്റിംഗ് പാഡ് വെച്ച് ഗര്‍ഭപാത്രത്തിന് ചൂട് പിടിക്കുന്നത് മസിലുകളെ അയയ്ക്കാന്‍ സഹായിക്കും. ഇത് ആര്‍ത്തവ വേദനകളെ കുറയ്ക്കുന്നുവെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വേദനസംഹാരികളൊന്നും ഉപയോഗിക്കാതെ ചൂട് മാത്രം പിടിച്ച സ്ത്രീകള്‍ക്ക് നല്ല ഫലം ലഭിച്ചെന്നും പഠനം പറയുന്നു. 2014 ല്‍ ഫിസിയോതെറാപ്പി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ചൂട് പിടിക്കുന്നത് സ്ത്രീകളിലെ ആര്‍ത്തവ വേദന കുറയ്ക്കുന്നുവെന്ന നിരീക്ഷണം പങ്കുവെച്ചിരുന്നു.
Post Your Comments