KeralaLatest NewsNews

നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച്‌ വീട്ടമ്മ മരിച്ചു

തീരദേശ റോഡ് വഴി വര്‍ക്കല ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് വരികയായിരുന്നു കാര്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് സ്വദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. പുത്തന്‍തോപ്പില്‍ സ്വദേശിനിയായ ലതാ പോള്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം കഠിനംകുളം പുത്തന്‍തോപ്പിലാണ് അപകടമുണ്ടായത്.

read also: അഴിമതി കേസ്: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ്

തീരദേശ റോഡ് വഴി വര്‍ക്കല ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലതാ പോളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മരുമകള്‍ മെല്‍വി ചാക്കോ, ചെറുമകൻ മാത്യു ലിയോ എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button