Latest NewsCinemaMollywoodNewsEntertainment

ആ പാഡിന്റെ അകലത്തു നിന്നാണ് ഓരോ അഭിനേതാവും വര്‍ക്ക് ചെയ്യുന്നത്, നിങ്ങളെ അത് രസിപ്പിക്കുന്നു: അലൻസിയർ

സ്വാസിക, അലൻസിയർ, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചതുരം’. ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്റിമേറ്റ് രംഗങ്ങൾ കൊണ്ട് ചിത്രം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അത്തരം രംഗങ്ങൾ എങ്ങനെയാണ് ചിത്രീകരിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ അലൻസിയർ.

‘എനിക്ക് വളരെ ബഹുമാനം തോന്നിയ നടിയാണ്. ഞാന്‍ ആദ്യമായാണ് സ്വാസികയുടെ കൂടെ അഭിനയിക്കുന്നത്. അതിന് മുമ്പ് അവര്‍ അഭിനയിച്ച സിനിമകളും സീരിയലുകളും കണ്ടിട്ടില്ല. പക്ഷെ അവര്‍ കാണിച്ചൊരു തന്റേടമുണ്ട്. പ്രൊഫഷണലിസമുണ്ട്. എന്റെ തൊഴിലില്‍ ഞാന്‍ കാണിച്ചിരിക്കേണ്ട സത്യസന്ധത, ഞാന്‍ കാണിക്കേണ്ട സമര്‍പ്പണം എന്താണെന്ന് അവര്‍ എനിക്ക് കാണിച്ചു തരികയായിരുന്നു. ഞങ്ങള്‍ ആദ്യം എടുത്തത് വളരെ ഇന്റിമേറ്റ് ആയൊരു രംഗമായിരുന്നു. ബാല്‍ക്കണിയില്‍ വച്ചുള്ളത്. ഞാന്‍ ആ സീന്‍ വയിച്ച ശേഷം ഇത് തന്നെ ആദ്യം എടുക്കണമോ എന്ന് സിദ്ധാര്‍ത്ഥിനോട് ചോദിച്ചു.

അപ്പോഴാണ് സ്വാസികയുടെ എന്‍ട്രി. എന്താ ചര്‍ച്ചയെന്ന് ചോദിച്ചു. തിരക്കഥ വായിച്ചു നോക്കാന്‍ ഞാന്‍ പറഞ്ഞു. വായിച്ച ശേഷം, ഇതിലെന്താ കുഴപ്പം? നമുക്ക് തുടങ്ങാം ചേട്ടാ എന്നായിരുന്നു സ്വാസിക പറഞ്ഞത്. അവള്‍ തന്നൊരു ആത്മവിശ്വാസമുണ്ട്. വാസ്തവത്തില്‍ ഞാന്‍ കംഫര്‍ട്ടബിളായിരുന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ ആ രംഗം ഷൂട്ട് ചെയ്തത്. അവള്‍ എന്നോട് പറഞ്ഞു, തല്ലിക്കോ ചേട്ടാ, ഞാന്‍ അവളുടെ ബട്ടക്ക്‌സില്‍ അടിക്കണം. ഞാന്‍ പാഡ് വച്ചിട്ടുണ്ടെന്ന് അവള്‍ പറഞ്ഞു. അത്രയേയുള്ളൂ. ആ പാഡിന്റെ അകലത്തു നിന്നാണ് ഓരോ അഭിനേതാവും വര്‍ക്ക് ചെയ്യുന്നത്. നിങ്ങളെ അത് രസിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഞങ്ങള്‍ക്കൊരു സുഖവും തോന്നിയിട്ടില്ല.

എന്റെ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ചതുരമാണ്. കണ്ടു കഴിഞ്ഞ് എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നു. ഞങ്ങള്‍ ഒരുമിച്ചാണ് കണ്ടത്. എന്റെ മക്കളും ഉണ്ടായിരുന്നു. എന്റെ മകന്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചൊരു വെബ് സീരീസില്‍ ഞാനും കൂടെ അഭിനയിക്കുന്ന നടിയുമായുള്ള ബെഡ് റൂം സീനുണ്ട്. അതിന് ക്ലാപ്പ് അടിക്കുന്നത് എന്റെ മോന്‍ ആയിരുന്നു. ഞാന്‍ നാണിച്ചാല്‍ തീര്‍ന്നില്ലേ! എന്റെ കഥാപാത്രം പോയി ഞാനായില്ലേ’, അലൻസിയർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button