കോഴിക്കോട്: മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ.എന്‍ ഷംസീറും രംഗത്ത് എത്തി. എം.ടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് അറിയില്ല. അത് അദ്ദേഹം തന്നെ പറയണമെന്നാണ് ഷംസീര്‍ പ്രതികരിച്ചത്.
‘എം.ടിയുടെ പ്രസംഗം താനും കേട്ടതാണ്. വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് തനിക്ക് തോന്നിയിട്ടില്ല. പ്രസംഗത്തിന് ഓരോരുത്തര് ഓരോ വ്യാഖ്യാനം കൊടുക്കുന്നതാണ്. മാധ്യമങ്ങളാണ് ആദ്യം സ്വയം വിമര്‍ശനം നടത്തേണ്ടത്’, സ്പീക്കര്‍ വ്യക്തമാക്കി.
അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും ആയിരുന്നു എം.ടിയുടെ വിമര്‍ശനം. അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം.ടി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.
Post Your Comments