ThiruvananthapuramKeralaNattuvarthaLatest NewsNews

ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺ​ഗ്രസിന്റെ നൈറ്റ് മാർച്ച്: ഫ്ളക്സുകൾ തകർത്തു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ചാണ് സംഘടിപ്പിച്ചത്. പന്തംകൊളുത്തിയായിരുന്നു പ്രതിഷേധം. വിടി ബല്‍റാമിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ടുള്ള മുന്ദ്രാവാക്യത്തോടെയായിരുന്നു മാര്‍ച്ച്.

ക്ലിഫ് ഹൗസിന് മുന്നില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ലിഫ് ഹൗസിന് മുന്നില്‍ വച്ച് പൊലീസ് മാര്‍ച്ച് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. തുടര്‍ന്ന് കയ്യിലിരിക്കുന്ന തീപ്പന്തങ്ങള്‍ പൊലീസിനു നേര്‍ക്ക് എറിഞ്ഞെങ്കിലും നേതാക്കള്‍ അത് തടയുകയായിരുന്നു. ഇതോടെ തീപ്പന്തങ്ങള്‍ കൂട്ടിയിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. ക്ലിഫ് ഹൗസ് പരിസരത്തെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.

ശൈത്യകാലത്ത് മഞ്ഞൾ പാൽ കുടിക്കുന്നതിന്റെ ഗുണങ്ങൾ ഇവയാണ്: മനസിലാക്കാം

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൊവ്വാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തത്. നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 20ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button