Latest NewsNewsIndia

ഭഗവാൻ ശ്രീരാമന്റെ അതിഥികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിലും മികച്ചതായി മറ്റെന്തുണ്ട്?: അയോധ്യയിൽ നിന്നും നൂർ ആലം

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്ര ഭക്തർക്ക് താമസിക്കാൻ ഭൂമി വിട്ടു നൽകി യുവാവ്. നൂർ ആലം എന്ന യുവാവാണ് തന്റെ ഉടമസ്ഥതയിലുള്ള ഭൂമി രാമക്ഷേത്ര ഭക്തർക്ക് താമസ സൗകര്യം ഒരുക്കാനായി വിട്ടു നൽകിയത്. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ് ഇദ്ദേഹം.

ജനുവരി 22 ന് അയോദ്ധ്യയിൽ നടക്കുന്ന ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള എണ്ണായിരത്തോളം വ്യക്തികളും സന്യാസിമാരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീർഥാടകർക്ക് താമസിക്കാൻ ക്ഷേത്രത്തിന് സമീപം ഒരു ടെന്റ് സിറ്റി ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് താമസ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മുറികളും ഭക്ഷണം നൽകുന്നതിനായി അടുക്കളകളും നിർമ്മിക്കാനുള്ള തിരക്കിലാണ് നൂർ ആലം. ഏകദേശം 20,000 ആളുകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കളയാണ് ഇവിടെ ഒരുങ്ങുന്നത്.

അയോദ്ധ്യ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല നൂർ ആലമിനെ ഏൽപ്പിച്ചത്. തന്റെ കുടുംബാംഗങ്ങളോടൊപ്പമാണ് നൂർ നിർമ്മാണ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനും ഇവയ്ക്ക് മേൽനോട്ടം വഹിക്കാനും സ്ഥലത്തെത്തുന്നവർക്ക് ചായയും ലഘുഭക്ഷണവും ഉൾപ്പെടെ ഇദ്ദേഹം നൽകുന്നുണ്ട്. തന്നെ ഏൽപ്പിച്ച ജോലിയിൽ ഏറെ അഭിമാനമുണ്ടെന്നാണ് നൂർ ആലം വ്യക്തമാക്കുന്നത്. ഭഗവാൻ ശ്രീരാമന്റെ അതിഥികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിലും മികച്ചതായി മറ്റെന്തുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു.

ഈ തീരുമാനത്തെക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിൽ തനിക്ക് ആശങ്കയില്ല. തങ്ങൾക്ക് തങ്ങളുടെ മതനേതാക്കളിൽ വിശ്വാസമുണ്ട്. തങ്ങൾക്ക് ഞങ്ങളുടെ ഉത്തരവാദിത്തങ്ങളുണ്ട്. അത് തങ്ങൾ അടുത്ത തലമുറയെ അറിയിച്ചിട്ടുണ്ട്. താൻ ചെയ്യുന്നത് എല്ലാവർക്കും ഇഷ്ടമായേക്കില്ല, പക്ഷേ അത് തനിക്ക് പ്രശ്‌നമല്ലെന്നും അദ്ദേഹം ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഫോട്ടോ: ഇന്ത്യ ടുഡേ

shortlink

Related Articles

Post Your Comments

Related Articles


Back to top button