KeralaLatest NewsNews

ജെസ്നയ്ക്ക് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ ചില കാരണങ്ങളുണ്ട്: കെ.ജി സൈമൺ

തിരുവനന്തപുരം: ജെസ്‌ന വീട്ടിൽ നിന്നും പോയത് കൃത്യമായി ആസൂത്രണം നടത്തിയ ശേഷമാണെന്ന് മുൻ ക്രൈംബ്രാഞ്ച് എസ് പി കെ ജി സൈമൺ. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ജെസ്‌നയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള ചില കാരണങ്ങളുണ്ട്. അതിനെക്കുറിച്ചു സംശങ്ങളുണ്ട്. അതിൽ തെളിവുകൾ ലഭിച്ചാലേ പുറത്തു പറയാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ജെസ്‌നയുടെ തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ ബന്ധമുണ്ടോയെന്നു നോക്കിയെന്നും ഇതിന് തെളിവ് ലഭിച്ചില്ലെന്നും സൈമൺ അറിയിച്ചു. ജെസ്‌ന സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ആരും നിർബന്ധിച്ചു കൊണ്ടുപോയതല്ല. ഫോണില്ലാതെയാണു ജെസ്‌ന വീട്ടിൽ നിന്ന് പോയതെന്നും സൈമൺ കൂട്ടിച്ചേർത്തു.

ആ കാരണം എന്താണെന്നതിലേക്ക് അന്വേഷണ സംഘത്തിന് എത്താൻ കഴിയണം. ജെസ്‌നയുടെ തിരോധാനത്തിനു പിന്നിൽ കുടുംബ പ്രശ്‌നമല്ല. ജെസ്‌നയ്ക്കു പ്രേമബന്ധവും ഉണ്ടായിരുന്നില്ല. തിരോധാനത്തിലേക്കു നയിച്ച കാരണങ്ങളെ സംബന്ധിച്ച് സിബിഐയ്ക്കും വിവരങ്ങളുണ്ട്. അത് പിന്തുടർന്ന് അവർ കേസ് തെളിയിക്കാനാണ് ശ്രമിക്കുന്നതെന്നും സൈമൺ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കേസിന്റെ കാര്യങ്ങൾ സിബിഐയുമായി ചർച്ച ചെയ്തിട്ടുണ്ട്. ജെസ്‌നയെ കോവിഡ് സമയത്ത് തമിഴ്‌നാട്ടിൽ കണ്ടതായുള്ള വാദങ്ങൾ ശരിയല്ല. ജെസ്‌നയുടെ പിതാവിന്റെ ജോലിക്കാരന്റെ സ്ഥലം തമിഴ്‌നാടാണ്. അവിടെ നിന്നു കോളുകൾ വന്നിട്ടുണ്ട്. ജെസ്‌ന തമിഴ്‌നാട്ടിലെ ജോലിക്കാരന്റെ വീട്ടിൽ കുടുംബമായി പോയിട്ടുണ്ട്. ഇരു കുടുംബങ്ങളും തമ്മിൽ ബന്ധമുണ്ട്. എന്നാൽ, ഈ സന്ദർശനങ്ങൾക്കു തിരോധാനവുമായി ബന്ധമില്ല. 8 മാസമേ കേസ് അന്വേഷിക്കാൻ കഴിഞ്ഞൂള്ളൂ. ജെസ്‌ന ഏറ്റവും അവസാനം വിളിച്ചത് അച്ഛന്റെ സഹോദരിയെ ആണ്. കൂട്ടുകാര്‍ക്കിടയില്‍ അന്വേഷണം നടത്തി. കാണാതായ ദിവസം ജെസ്നയെ 16 തവണ വിളിച്ച സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തു. ഒന്നും കിട്ടിയില്ല. കേസ് സിബിഐയ്ക്ക് തെളിയിക്കാനാകുമെന്നാണ് വിശ്വാസമെന്നും കെ ജി സൈമൺ വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button